കണിച്ചാർ പഞ്ചായത്തിൽ മുഴുവൻ ഹോട്ടലുകളും ത്രീ സ്റ്റാറി ലേക്ക്

കണിച്ചാർ പഞ്ചായത്തിൽ മുഴുവൻ ഹോട്ടലുകളും ത്രീ സ്റ്റാറി ലേക്ക്

0 565

കണിച്ചാർ പഞ്ചായത്തിൽ മുഴുവൻ ഹോട്ടലുകളും ത്രീ സ്റ്റാറി ലേക്ക്

ആർദ്രം ജനകീയ കാമ്പയിന്റെ ഭാഗമായി മുഴുവൻ ഹോട്ടലുകളും ഭക്ഷണ വിതരണ കേന്ദ്രങ്ങളും ഇനി സ്റ്റാർ നിലവാരത്തിലേക്ക് കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് വ്യത്യസ്തമായ ഈ ആഡംബര രീതിയിലേക്ക് മാറ്റുന്നത്. എല്ലാ ജീവനക്കാരെയും ആറ് മാസത്തിൽ ഒരിക്കൽ പരിശോധിച്ച് രോഗമില്ല എന്ന് ഉറപ്പ് വരുത്തി ഹെൽത്ത് കാർഡ് നൽകുന്നു. ആർദ്രം ജനകിയ കാമ്പയിന്റെ എബ്ളം പതിച്ച യൂനിഫോമും, തൊപ്പിയും നൽകുന്നു. മാസത്തിൽ ഒരിക്കൽ ഇവർക്കായി ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു.
ജനങ്ങളിലേക്ക് ആരോഗ്യ ശുചിത്വ ബോധവൽക്കരണമാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. ഏകദേശം ഇരുന്നോളം തൊഴിലാളികൾക്കാണ് യൂനിഫോമും ഹെൽത്ത് കാർഡും നൽകിയത്. കേരളത്തിലെ പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കിയ ആദ്യ മാതൃക പഞ്ചായത്തായി കണിച്ചാർ മാറും. കച്ചവടക്കാർ വളരെ ആവേശത്തോടെയാണ് ഈ പരിപാടിയെ സ്വാഗതം ചെയ്തത് പഞ്ചായത്തിന്റെ പരിപൂർണ്ണ പിന്തുണയും ഈ പരിപാടിക്ക് ഉണ്ടായിരുന്നു.ഈ നൂതന പരിപാടിക്ക് തുടക്കം കുറിച്ചത് പ്രാഥമിക ആരോഗ്യ കേ ന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശീ – ഇ.ജെ. അഗസ്റ്റിൻ ആണ്.
 കൂടാതെ ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുനിൽ കമ്മത്ത്, സന്തോഷ് കുമാർ തുടങ്ങിയവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി.