അഴിമതി നടത്തിയ പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സി പി ഐ എം കണിച്ചാർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കണിച്ചാർ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നു
അഴിമതി നടത്തിയ പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സി പി ഐ എം കണിച്ചാർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കണിച്ചാർ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നു
കണിച്ചാർ :കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോം-ഇളമ്പാളി കോളനി റോഡ് തൊഴിലുറപ്പുപദ്ധതിയിൽ കോൺക്രീറ്റ് പണി ചെയ്തതായി വ്യാജരേഖയുണ്ടാക്കി പണം തട്ടിയെന്ന് വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സി പി ഐ എം കണിച്ചാർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കണിച്ചാർ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നു.
തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എൻജിനീയർ ദിപു വർഗീസ്, ഓവർസിയർ മിനി മാത്യു, പഞ്ചായത്ത് പ്രസിഡന്റ് സെലിൻ മാണി ചെമ്പരത്തിക്കൽ, സെക്രട്ടറി ബാബു തോമസ് എന്നിവർക്കെതിരേ കേസെടുക്കാൻ വിജിലൻസ് ഇന്നലെ ശുപാർശ ചെയ്തിരുന്നു.
സിപിഐഎം പേരാവൂര്‍ ഏരിയ കമ്മിറ്റി അംഗം കെ കെ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി പ്രസിഡന്റ് കെ. വി രാഹുല്‍, ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി അംഗം എം ആര്‍ രഞ്ജിത്ത്,സിപിഐഎം ലോക്കൽ കമ്മറ്റി മെമ്പർ കെ.എന്‍ ശ്രീധരന്‍, വെള്ളുവ ചന്ദ്രബാബു എന്നിവര്‍ പങ്കെടുത്തു.