സർവീസുകളെല്ലാം നിർത്തി: ആളൊഴിഞ്ഞ് കണ്ണൂർവിമാനത്താവളം

0 1,538

 

മട്ടന്നൂർ: ആഭ്യന്തര സർവീസുകളും നിർത്തിയതോടെ കണ്ണൂർ വിമാനത്താവളത്തിൽ ആളൊഴിഞ്ഞു. മാർച്ച് 31 വരെയാണ് രാജ്യത്തെ എല്ലാ യാത്രാവിമാന സർവീസുകളും നിർത്തിവെച്ചത്. അന്താരാഷ്ട്ര സർവീസുകൾ രണ്ടുദിവസം മുമ്പ് നിർത്തിയിരുന്നു. വ്യോമഗതാഗതം ഉണ്ടാകില്ലെങ്കിലും കിയാൽ ഓഫീസും അനുബന്ധ വിഭാഗങ്ങളും പ്രവർത്തിക്കും. എയർ ട്രാഫിക് കൺട്രോൾ, ഫയർ സ്റ്റേഷൻ വിഭാഗങ്ങളിൽ പകുതിയോളം ജീവനക്കാർ മാത്രമാണുണ്ടാവുക. അത്യാവശ്യഘട്ടങ്ങളിൽ വിമാനം ഇറങ്ങേണ്ട സാഹചര്യം മുൻകൂട്ടിക്കണ്ടാണ് ഈ വിഭാഗങ്ങൾ പ്രവർത്തനം തുടരുന്നത്. കസ്റ്റംസ്, സി.ഐ.എസ്.എഫ്., പോലീസ് എന്നിവയുടെ സേവനവും വിമാനത്താവളത്തിൽ തുടരും