മട്ടന്നൂര്‍: ജില്ലയില്‍ ഒരാള്‍ക്ക് കോവിഡ് – 19 രോഗബാധ സ്ഥിരീകരിച്ചതോടെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പരിശോധന ഊര്‍ജിതമാക്കി. ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധനയും ജീവനക്കാര്‍ക്ക് ബോധവത്കരണ ക്ലാസും നല്‍കുന്നത്. വിമാനയാത്രക്കാരെ പരിശോധിച്ച് പേര് വിവരങ്ങള്‍ ശേഖരിച്ചാണ് പുറത്തേക്ക് വിടുന്നത്.
ഇതിനു പുറമെ രോഗത്തെക്കുറിച്ചും പ്രതിരോധങ്ങളെക്കുറിച്ചും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തിലെ ജീവനക്കാര്‍ക്ക് ക്ലാസും നല്‍കുന്നുണ്ട്. ഘട്ടംഘട്ടമായാണ് ജീവനക്കാര്‍ക്ക് ബോധവത്കരണ ക്ലാസ് നല്‍കുന്നത്. ഡോ.മുഹമ്മദ് ഇസ്മയില്‍, ബാബുരാജ് അയ്യല്ലൂര്‍, ഗിരീഷ് കുമാര്‍, മുഹമ്മദ് സക്കറിയ എന്നിവരാണ് ക്ലാസെടുക്കുന്നത്.