കണ്ണൂര്‍-ബെംഗളുരു എക്സ്‌പ്രസ് ലോക്കോപൈലറ്റിന് മധുരവും പൂച്ചെണ്ടും
കണ്ണൂര്‍ : ബെംഗളുരു എക്സ്പ്രസ് സ്വതന്ത്ര വണ്ടിയാക്കിയതില്‍ നോര്‍ത്ത് മലബാര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി റെയില്‍വേയെ അഭിനന്ദിച്ചു. ഒമ്ബത് കോച്ചുകള്‍ ഉണ്ടായിരുന്ന വണ്ടി തിങ്കളാഴ്ച മുതല്‍ 15 കോച്ചുകളുമായിട്ടാണ് ഓടുന്നത്.
ലോക്കോപൈലറ്റ് സുരേഷിന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മധുരവും പൂച്ചെണ്ടും നല്‍കി.
അഡ്വ. റഷീദ് കവ്വായി, രാജന്‍ തീയ്യറത്ത്, ദിനു മൊട്ടമ്മല്‍, ആര്‍ട്ടിസ്റ്റ് ശശികല, കെ.മനോജ്, ജി.ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. ശുഭയാത്ര നേര്‍ന്നു.