സാമ്പത്തിക നഷ്ടം; കണ്ണൂരിലെ ഭൂരിപക്ഷം സ്വകാര്യ ബസുകളും സർവ്വീസ് നിർത്തിവെച്ചു

0 735

സാമ്പത്തിക നഷ്ടം; കണ്ണൂരിലെ ഭൂരിപക്ഷം സ്വകാര്യ ബസുകളും സർവ്വീസ് നിർത്തിവെച്ചു

 

കണ്ണൂരിലെ ഭൂരിപക്ഷം സ്വകാര്യ ബസുകളും സർവ്വീസ് നിർത്തിവെച്ചു. സാമ്പത്തിക നഷ്ടം സഹിച്ച് ബസുകൾ ഓടിക്കാൻ കഴിയില്ലെന്ന് ഉടമകൾ. ഇതോടെ ജില്ലയിൽ യാത്രാ ദുരിതം രൂക്ഷമായി.

കണ്ണൂർ ജില്ലയിലെ സ്വകാര്യ ബസുകളിൽ 80 ശതമാനത്തിലേറെയും സർവ്വീസ് നിർത്തിവെച്ചിരിക്കുകയാണ്. മലയോര മേഖലകളിലടക്കം ബസുകളില്ല. കെ.എസ്.ആർ.ടി.സി ബസ് സർവ്വീസുകൾ ഇല്ലാത്ത മേഖലകളിൽ യാത്രാപ്രശ്നം രൂക്ഷമാണ്.

കൊവിഡ് ഭീതികാരണം ആളുകൾ ബസിൽ കയറാൻ മടിക്കുന്നതും നഷ്ടം വർധിക്കാൻ കാരണമാകുന്നു. ബസ് നിരക്ക് വർധിപ്പിക്കാതെ സർവ്വീസ് പുനരാരംഭിക്കില്ലെന്നാണ് ഉടമകളുടെ തീരുമാനം.