കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവ് ചാടിയ പ്രതി പിടിയിൽ

0 4,316

 

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ നിരീക്ഷണ വാര്‍ഡില്‍ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ. ചെറുകുന്ന് താവത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. മോഷണ കേസില്‍ അറസ്റ്റിലായ ഉത്തര്‍പ്രദേശ് ആമിര്‍പൂര്‍ സ്വദേശി അജയ് ബാബുവാണ് ഐസൊലേഷന്‍ വാര്‍ഡിന്‍റെ വെന്‍റിലേഷന്‍ തകര്‍ത്ത് കടന്ന് കളഞ്ഞത്. മാര്‍ച്ച്‌ 25നായിരുന്നു ഇയാളെ ജയിലിലേക്ക് കൊണ്ടുവന്നത്.

കാസര്‍ഗോഡ് പഴയ ബസ്റ്റാന്‍റിന് സമീപത്തെ കാനറ ബാങ്കില്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. ഉത്തര്‍പ്രദേശ് സ്വദേശിയായത് കൊണ്ടും കാസര്‍ഗോട്ട് നിന്നും കൊണ്ടുവന്നതുകൊണ്ടുമാണ് ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്.