കണ്ണൂരില്‍ 28 ഇടങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം ആരംഭിച്ചു

0 1,007

 

കണ്ണൂര്‍ : കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി ജില്ലയിലെ 28 തദ്ദേശ സ്ഥാപനങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം ആരംഭിച്ചു . മൂവായിരത്തിലേറെ പേര്‍ക്കാണ് ഇതുവഴി ഉച്ചഭക്ഷണം വിതരണം ചെയ്യുക.

കണ്ണൂര്‍ കോര്‍പറേഷന്‍, പയ്യന്നൂര്‍, തളിപ്പറമ്ബ് , ഇരിട്ടി നഗരസഭകള്‍ , പെരിങ്ങോം വയക്കര , കാങ്കോല്‍ ആലപ്പടമ്ബ് , എരമംകുറ്റൂര്‍, പരിയാരം, ഉദയഗിരി, കുറുമാത്തൂര്‍, മയ്യില്‍, പടിയൂര്‍, ചെറുതാഴം, ഏഴോം, കല്യാശ്ശേരി, നാറാത്ത്, പെരളശ്ശേരി, ചെമ്ബിലോട്, ധര്‍മടം, വേങ്ങാട്, പിണറായി, പന്ന്യന്നൂര്‍, ചൊക്ലി, തൃപ്രങ്ങോട്ടൂര്‍, പേരാവൂര്‍, മുഴക്കുന്ന്, കൊട്ടിയൂര്‍, പായം പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ കമ്മ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത് . രണ്ട് ദിവസത്തിനുള്ളില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും കമ്മ്യൂണിറ്റി കിച്ചനുകള്‍ ആരംഭിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത് അറിയിച്ചു