കണ്ണൂര്‍ കോര്‍പ്പറേഷനിലെ പഴയ എടക്കാട് പഞ്ചായത്ത് മേഖലയില്‍പ്പെട്ട പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി.

0 431

കണ്ണൂര്‍ കോര്‍പ്പറേഷനിലെ പഴയ എടക്കാട് പഞ്ചായത്ത് മേഖലയില്‍പ്പെട്ട പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി.  അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോട്ടട അഭയനികേതിന് സമീപം 3കോടി 75 ലക്ഷം രൂപ ചെല വഴിച്ച്  നിര്‍മ്മിച്ച വാട്ടര്‍ ടാങ്കിന്റെ  ഉദ്ഘാടനം കെ സുധാകരന്‍ എം പി നിര്‍വ്വഹിച്ചു. മേയര്‍ സുമാബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  കൃത്യമായ ദിശാബോധത്തോടെ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുവാന്‍ ഇപ്പോഴത്തെ കൌണ്‍സിലിനു കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ കാലയളവിനുള്ളില്‍ വലിയ വികസനം സാധ്യമാക്കുവാന്‍ കഴിഞ്ഞതിനാല്‍ ജനങ്ങള്‍ വലിയ പ്രതീക്ഷ പുലര്തുന്നുന്ടെന്നും അദ്ദേഹം പ്രസ്താവിച്ചു.  മരാമത്ത് സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ടി. ഒ. മോഹനന്‍ സ്വാഗതം പറഞ്ഞു. സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അഡ്വ. പി.ഇന്ദിര, സി.കെ.വിനോദ്, വെള്ളോറ രാജന്‍, ഷാഹിന മൊയ്തീന്‍, മുന്‍ ഡെപ്യൂട്ടി മേയര്മാരായ പി.കെ.രാഗേഷ്, സി.സമീര്‍, കൌണ്‍സിലര്‍മാരായ എം.പി.മുഹമ്മദാലി, എം.കെ.ധനേഷ് ബാബു, സി.എറുമുള്ളന്‍, എം.ഷഫീഖ്, അമൃത രാമകൃഷ്ണന്‍, എം.കെ.ഷാജി, അസിസ്റ്റന്റ്‌ എക്സിക്യുട്ടീവ്‌ എഞ്ചിനീയര്‍ ടി.പി.രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫ് ഏറ്റെടുത്തതിന് ശേഷം പ്രഖ്യാപിച്ച 101 ദിന കർമ്മ  പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ  പദ്ധതികളില്‍ ഒന്നാണ് തോട്ടടയിലെ വാട്ടര്‍ടാങ്ക്  നിര്‍മ്മാണ പ്രവര്‍ത്തിയുടെ പൂര്‍ത്തികരണം. കൊറോണക്കാലത്തെ ലോക്ക് ഡൗണ്‍ കാരണമാണ് പദ്ധതിയുടെ ഉദ്ഘാടനം നീണ്ടത്. 14 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള കൂറ്റന്‍ കുടിവെള്ള ടാങ്ക് ഉദ്ഘാടനം ചെയ്യുന്നതോടെ എടക്കാട് സോണലില്‍പ്പെട്ട നടാല്‍, തോട്ടട, കിഴുന്നപ്പാറ, കുറ്റിക്കകം മുനമ്പ്, ഏഴര കടപ്പുറം, മാളികപ്പറമ്പ്, തുടങ്ങിയ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും. വര്‍ഷങ്ങളായി ഈ പ്രദേശത്തെ ജനങ്ങള്‍ വേനല്‍ക്കാലമാകുമ്പോഴേക്കും കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടമോടുന്ന കാഴ്ചയാണ്. ഇതിന് ശാശ്വത പരിഹാരമാവുകയാണ് കുടിവെള്ള ടാങ്ക് ഉദ്ഘാടനം ചെയ്യുന്നതോടൂകൂടി.

 

അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ കാപ്പാട് നിര്‍മ്മിച്ച കുട്ടികളുടെ പാര്‍ക്കിന്റെ (ശിശുമന്ദിരം പാർക്ക്) ഉദ്ഘാടനം പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ടി ഒ മോഹനന്റെ അധ്യക്ഷതയില്‍  മേയര്‍ സുമാബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.   സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അഡ്വ. പി.ഇന്ദിര, സി.കെ.വിനോദ്, വെള്ളോറ രാജന്‍, ഷാഹിന മൊയ്തീന്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ സി.സമീര്‍, കൌണ്‍സിലര്‍മാരായ എം.പി.മുഹമ്മദാലി, എം.കെ.ധനേഷ് ബാബു, സി.എറുമുള്ളന്‍, എം.ഷഫീഖ്, അമൃത രാമകൃഷ്ണന്‍, അസിസ്റ്റന്റ്‌ എക്സിക്യുട്ടീവ്‌ എഞ്ചിനീയര്‍ ടി.പി.രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. കൌണ്‍സിലര്‍ കെ.പ്രകാശന്‍ സ്വാഗതവും സി.എറമുള്ളാൻ നന്ദിയും പറഞ്ഞു. 38 ലക്ഷത്തോളം രൂപ ചെലഴിച്ചാണ് പാര്‍ക്ക് പൂര്‍ത്തിയാക്കിയത്. കുട്ടികള്‍ക്ക് കളിക്കാനുള്ള കളിഉപകരണങ്ങളും ആംഫി തിയേറ്റര്‍, ഇരിപ്പിടങ്ങള്‍, ടോയ്‌ലറ്റ് സൗകര്യം, വിശ്രമിക്കാനുള്ള കെട്ടിടം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. രാത്രികാലങ്ങളിലും ഇവിടെ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് സോളാര്‍ ലൈറ്റുകളും ഇവിടെ സജ്ജമാക്കുന്നുണ്ട്. ഇതിന്റെ നിര്‍മ്മാണം നേരത്തെ പൂര്‍ത്തിയായിരുന്നുവെങ്കിലും ലോക്ഡൗണ്‍ കാരണമാണ് കുട്ടികളുടെ പാര്‍ക്കിന്റെ ഉദ്ഘാടനം അനിശ്ചിതമായി നീണ്ടു പോയത്.