കൊറോണ: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9403 പേര്‍

0 688

കൊറോണ ബാധ സംശയിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 9403 ആയി. ഇവരില്‍ 92 പേര്‍ ആശുപത്രിയിലും 9311 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 46 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 8 പേരും ജില്ലാ ആശുപത്രിയില്‍ 10 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 28 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 765 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 639 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 570 എണ്ണം നെഗറ്റീവാണ്. 126 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. നിലവില്‍ ജില്ലയില്‍ 56 പോസറ്റീവ് കേസുകളുണ്ട്. ഇതില്‍ ഒരാള്‍ പുതുച്ചേരിയില്‍ ഉള്‍പ്പെടുന്ന മാഹി സ്വദേശിയാണ്.