കണ്ണൂരിൽ നിരീക്ഷണ കേന്ദ്രത്തിൽ ഉള്ള ആളെ ലീഗ് കൗൺസിലർ വീട്ടിലേക്ക് കൊണ്ടുപോയതായി പരാതി

0 887

 

കണ്ണൂരിൽ നിരീക്ഷണ കേന്ദ്രത്തിൽ ഉള്ള ആളെ ലീഗ് കൗൺസിലർ വീട്ടിലേക്ക് കൊണ്ടുപോയതായി പരാതി. കണ്ണൂരിലെ
കോർപറേഷൻ കൗൺസിലർ ഷെഫീഖിനെതിരെ ആണ് പരാതി. നിരീക്ഷണത്തിൽ കഴിയുന്ന ബന്ധുവിനെ ഇറക്കി കൊണ്ടുപോയന്നാണ് പരാതി. ബംഗലൂരുവിൽ നിന്നെത്തിയ ബന്ധുവിനെ പോലീസിന്റെ കണ്ണ് വെട്ടിച്ചാണ് ഷെഫീഖ് വീട്ടിലേക്ക് കൊണ്ടുപോയത്. ഇയാളെ തിരികെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ഷെഫീഖിനെതിരെ കേസെടുക്കാൻ ജില്ലാ പോലീസ് മേധാവി നിർദ്ദേശിച്ചു.