കണ്ണൂർ ജില്ലാ പഞ്ചായത്തിൽ നിന്നും ഇരിക്കൂർ ബി.ആർ.സിക്ക് ഓൺ ലൈൻ പഠന സൗകര്യത്തിനായി……….

0 1,125

കണ്ണൂർ ജില്ലാ പഞ്ചായത്തിൽ നിന്നും ഇരിക്കൂർ ബി.ആർ.സിക്ക് ഓൺ ലൈൻ പഠന സൗകര്യത്തിനായി അനുവദിച്ച ടെലിവിഷനിൽ ഉളിക്കൽ പഞ്ചായത്തിലെ വിതരണം മാട്ടറ കടമനക്കണ്ടി സാംസ്കാരിക കേന്ദ്രത്തിൽ നടന്നു. പഞ്ചായത്തിലെ 6 കേന്ദ്രങ്ങളിലേക്കുള്ള ടെലിവിഷൻ വിതരണം ജില്ലാ പഞ്ചായത്തംഗം തോമസ് വർഗ്ഗീസ് നിർവ്വഹിച്ചു. ഉളിക്കൽ പഞ്ചായത്തംഗം സിജി മംഗലത്ത് കരോട്ട് അദ്ധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബി.പി ഒ സുനിൽകുമാർ ,ബോബി ചെറിയാൻ, ടി.ജെ ജോർജ്ജ്, ഷിജു സി , അപ്പച്ചൻ ആഞ്ഞിലി തോപ്പിൽ , മാത്യു മറ്റത്തിനാനി, അഡ്വ. ബാബു കെ, തുടങ്ങിയവർ സംസാരിച്ചു.