പ്രവാസികളുടെ മടക്കം: വരവേല്‍ക്കാന്‍ കണ്ണൂര്‍ ജില്ല ഒരുങ്ങുന്നു

0 1,012

പ്രവാസികളുടെ മടക്കം: വരവേല്‍ക്കാന്‍ കണ്ണൂര്‍ ജില്ല ഒരുങ്ങുന്നു

ക​ണ്ണൂ​ര്‍: ലോ​ക്ഡൗ​ണി​നുശേ​ഷം വി​ദേ​ശ​ത്തു​നി​ന്ന് എ​ത്താ​നി​ട​യു​ള്ള പ്ര​വാ​സി​ക​ളെ നി​രീ​ക്ഷ​ണ​ത്തി​ല്‍ പാ​ര്‍പ്പി​ക്കാ​ന്‍ സം​വി​ധാ​നം ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ജി​ല്ല ഭ​ര​ണ​കൂ​ടം. ഇ​തി​ന്​ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ന​ല്ലൊ​രു ശ​ത​മാ​നം പ്ര​വാ​സി​ക​ള്‍ ലോ​ക്ഡൗ​ണ്‍ ക​ഴി​ഞ്ഞാ​ല്‍ നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളോ​ടാ​ണ് സൗ​ക​ര്യം ക​ണ്ടെ​ത്താ​ന്‍ ജി​ല്ല ഭ​ര​ണ​കൂ​ടം നി​ര്‍ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ന്നോ ര​ണ്ടോ ദി​വ​സ​ത്തി​ന​കം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്നു​ള്ള വി​ശ​ദ​വി​വ​രം കി​ട്ടു​മെ​ന്നും ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കു​മെ​ന്നും എ.​ഡി.​എം ഇ.​പി. മേ​ഴ്‌​സി ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. ത​ല​ശ്ശേ​രി സ​ബ് ക​ല​ക്ട​ര്‍ ആ​സി​ഫ് കെ. ​യൂ​സു​ഫി​നാ​ണ് ചു​മ​ത​ല. നേ​ര​ത്തേ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ല്‍കി​യ ലി​സ്​​റ്റ്​ പ്ര​കാ​രം സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യാ​ല്‍ മ​തി​യാ​വി​ല്ലെ​ന്നു ക​ണ്ടാ​ണ് സൗ​ക​ര്യ​മു​ള്ള കെ​ട്ടി​ടം ക​ണ്ടെ​ത്താ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളോ​ടു നി​ര്‍ദേ​ശി​ച്ച​ത്.

എ​ന്നാ​ല്‍, സ്‌​കൂ​ളു​ക​ള്‍ പോ​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. നി​രീ​ക്ഷ​ണ​ത്തി​ല്‍ പാ​ര്‍പ്പി​ക്കു​മ്ബോ​ള്‍ ഒ​രാ​ള്‍ക്ക് ശു​ചി​മു​റി സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള മു​റി​ത​ന്നെ വേ​ണം. അ​ത് സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളി​ല്‍ അ​പ​ര്യാ​പ്ത​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലോ​ഡ്ജു​ക​ള്‍, ഹോ​സ്​​റ്റ​ലു​ക​ള്‍, െറ​സി​ഡ​ന്‍​ഷ്യ​ല്‍​ സ്‌​കൂ​ളു​ക​ള്‍ തു​ട​ങ്ങി​യ​വ പ​രി​ഗ​ണി​ക്കു​ന്ന​ത്.

ക​ണ​ക്കെ​ടു​പ്പ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പൂ​ര്‍ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഏ​ക​ദേ​ശം 20,000 കി​ട​ക്ക​ക​ള്‍ക്കു​ള്ള സൗ​ക​ര്യ​മാ​ണ്​ ജി​ല്ല​യി​ല്‍ ഒ​രു​ക്കു​ന്ന​ത്. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ നോ​ര്‍ക്ക​യു​ടെ വെ​ബ്‌​സൈ​റ്റി​ല്‍ വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങി​യി​ട്ടു​ണ്ട്. ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍ത്തി​യാ​യെ​ങ്കി​ലേ എ​ത്ര​പേ​ര്‍ എ​ത്തു​മെ​ന്ന കൃ​ത്യ​മാ​യ ക​ണ​ക്ക് ല​ഭ്യ​മാ​കൂ. അ​തി​ന​നു​സ​രി​ച്ചാ​വും കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​ക.