സാന്ത്വനം സ്പോർട്സ് ക്ലബിന് തുടർച്ചയായ പത്താം വർഷവും കണ്ണൂർ ജില്ല മിനി സബ്ബ്ജൂനിയർ ഓവറോൾ ചാമ്പ്യൻഷിപ്പ്

0 3,300

സാന്ത്വനം സ്പോർട്സ് ക്ലബിന് തുടർച്ചയായ പത്താം വർഷവും കണ്ണൂർ ജില്ല മിനി സബ്ബ്ജൂനിയർ ഓവർഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കോതമംഗലം എം എ കോളേജിൽ ഫെബ്രുവരി 24,25 തി യ്യതികളിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ നേടിയ 31 പേരും സംസ്ഥാന ചാമ്പ്യഷിപ്പിന് യോഗ്യത നേടി. സംസ്ഥാന ചാമ്പ്യൻ ഷിപ്പിന് യോഗ്യത നേടിയ 31 പേരും സാന്ത്വനം സ്പോർട്സ് നിന്നുള്ള കുട്ടികൾ ആണെന്നുള്ള പ്രത്യേകത ഈ ചാമ്പ്യൻഷിപ്പിന് ഉണ്ട്. ഇന്ത്യൻ റൗണ്ട് മിനി ഗേൾസ് വിഭാഗത്തിൽ അളകനന്ദ സ്വർണ്ണം,എം എൻ റീഥ്വിക വെള്ളി, ആര്യനന്ദ രമേശ്‌ വെങ്കലം ,നാലാം സ്ഥാനം അർച്ചന രാജനും ഇന്ത്യൻ റൗണ്ട് ബോയ്സ് വിഭാഗത്തിൽ ആദിദേവ് സുജിത് സ്വർണം, എ ആകാശ് വെള്ളി, എം എം അനുനന്ദ് വെങ്കലം, നാലാം സ്ഥാനം നേടി ബാസിം സമാനും, സബ്ബ് ജൂനിയർ ഗേൾസ് ഇന്ത്യൻ റൗണ്ട് വിഭാഗത്തിൽ ആർച്ച രാജൻ സ്വർണം, ശ്രീരുദ്ര വിനോദ് വെള്ളി, റിയാമാത്യു വെങ്കലം നാലാം സ്ഥാനം നേടി അൻസിയ പി പ്രദീപും, സബ്ജൂനിയർ ബോയ്സ് ഇന്ത്യൻ റൗണ്ട് വിഭാഗത്തിൽ എം അഭിജിത് സ്വർണം, ഇ വി നന്ദു വെള്ളി, കെ എസ് അശ്വിൻ വെങ്കലം, നാലാം സ്ഥാനം നേടി എൻ യാസിൻ നും, സബ്ബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ ജിബിൽ ജെയിംസ് സ്വർണ്ണം, അഹല്യ ഷാജി വെള്ളി, പി പി നന്ദന വെങ്കലം, സബ്ബ് ജൂനിയർ ബോയ്സ് കോമ്പൗണ്ട് ബോയ്സ് വിഭാഗത്തിൽ അദ്വൈത് സനീഷ് സ്വർണ്ണം, റോബിൻസ് ഷൈജൻ വെള്ളി, എം അനുരാജ് ,സബ്ബ് ജൂനിയർ ഗേൾസ് റിക്കർവ്വ് വിഭാഗത്തിൽ എ ജെ ജാസ്മിൻ സ്വർണ്ണം വിഷ്ണുമായ വെള്ളി, സബ്ബ് ജൂനിയർ ബോയ്സ് റിക്കറവ്വ് വിഭാഗത്തിൽ വി സോനു സ്വർണ്ണം, എം അഭിജിത് വെള്ളി, റിമൽ മാത്യു വെങ്കലം ഉൾപെടെ 72 പോയന്റ് നേടിയാണ് ഓവർ ചാമ്പ്യൻ ഷിപ്പ് കരസ്താമാക്കിയത്. ചാമ്പ്യൻ ഷിപ്പിന്റ ഉദ്ഘടനം പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി പി വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചചടങ്ങിൽ ജോസഫ് തോമസ്, തോമസ് കോക്കാട്ട്, പ്രദീപ്‌ൻ പുത്തലത്ത്, ഓ മാത്യു ഒറ്റപ്ലാക്കൽ, രാജേഷ് എന്നിവർ സന്നിഹിതരായി ജേതാക്കൾക്കുള്ള മെഡൽ വിതരണവും ട്രോഫി വിതരണവും പേരാവൂർ എം എൽ എ സണ്ണി ജോസഫ് നിർവഹിച്ചു