‘കണ്ണൂർ ഫൈറ്റ്സ്’ കാൻസർ പരിപാടി; ബോധവത്കരണ കൈപുസ്‌തകം പ്രകാശനംചെയ്തു

0 362

കൊട്ടിയൂർ: കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണപദ്ധതി 2022-23ന്റെ ഭാഗമായി നടപ്പിലാക്കുന്ന ‘കണ്ണൂർ ഫൈറ്റ്സ്’ കാൻസർ പരിപാടിയുടെ ബോധവത്കരണ കൈപുസ്‌തകം പ്രകാശനംചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.സരുൺ ഘോഷ് കൈപുസ്‌തകം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ റോയ് നമ്പുടകത്തിന് കൈമാറിക്കൊണ്ടാണ് പ്രകാശന കർമം നിർവഹിച്ചത്. പഞ്ചായത്ത്‌ ഭരണാസമിതി അംഗങ്ങൾ, പഞ്ചായത്ത്‌ സെക്രട്ടറി സത്യൻ, ഹെൽത്ത്‌ ഇൻപെക്ടർ ടി. എ ജെയ്സൺ, മനോജ്‌ ജേക്കബ് എന്നിവർ പങ്കെടുത്തു