കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന രോഗി നാലം നിലയില്‍ നിന്നും താഴേക്ക് ചാടി മരിച്ചു

0 1,686

 

 

തമിഴ്‌നാട് സ്വദേശി മുരുകന്‍ (37)ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മയ്യിലില്‍ താമസക്കാരനായ മുരുകനെ വീണ് പരിക്കേറ്റ നിലയില്‍ 23 ന് നാട്ടുകാര്‍ ആവശ്യപ്പെട്ടത് പ്രകാരം 108 ആംബുലന്‍സിലാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.

സര്‍ജറി വാര്‍ഡിലും ഓര്‍ത്തോ വാര്‍ഡിലുമായി ചികില്‍സയിലായിരുന്ന ഇയാളെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഡിസ്ചാര്‍ജ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതിനിടയിലാണ് വൈകുന്നേരം 4.45 ന് നാലാം നിലയില്‍ നിന്നും മുരുകന്‍ താഴേക്ക് ചാടിയത്.

ഉടന്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചുവെങ്കിലും അധികം താമസിയാതെ മരണപ്പെട്ടു. ഇയാളെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.