പരിയാരം : കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് സ്വന്തം ഹാന്‍ഡ് സാനിറ്റൈസര്‍ പുറത്തിറക്കി. ഫാര്‍മസി കോളേജില്‍ ടി.വി.രാജേഷ് എം.എല്‍.എ. ‘ബ്രേക്ക് ദ ചെയിന്‍’ എന്ന പേരില്‍ നിര്‍മിച്ച സാനിറ്റൈസര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ എന്‍.റോയ് അധ്യക്ഷതവഹിച്ചു.
വൈസ് പ്രിന്‍സിപ്പല്‍ ഡോ. എസ്.രാജീവ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ.സുദീപ്, ഡന്റല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.സജി, ഡോ. ഡി.കെ.മനോജ്, ഡോ. വിമല്‍ റോഹന്‍, ഡോ. സരിന്‍, കെ.പി.മനോജ്, നഴ്സിങ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എം.കെ.പ്രീത, ഫാര്‍മസി കോളേജ് എച്ച്.ഒ.ഡി. ഡോ. റോബിന്‍ ജോസ് എന്നിവര്‍ സംസാരിച്ചു.
സാനിറ്റൈസര്‍ ലഭ്യതക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ പ്രിന്‍സിപ്പല്‍ ഡോ. എന്‍.റോയിയുടെ നിര്‍ദേശപ്രകാരം ഫാര്‍മസി കോളേജ് എച്ച്.ഒ.ഡി. ഡോ. റോബിന്‍ ജോസ്, ഡോ. സി.ശരത് ചന്ദ്രന്‍, കെ.ശ്രീരാജ്, കെ.ഷിജിത്ത്, എം.ഫാം. വിദ്യാര്‍ഥി അലന്‍രാജ് എന്നിവരുടെ നേതൃത്വത്തിലാണ് സാനിറ്റൈസര്‍ നിര്‍മിച്ചത്.