എയർ  ഇന്ത്യയിലെ  ക്യാപ്റ്റനും  സഹപ്രവർത്തകർക്കും പരിയാരത്തു  പരിശീലനം  

0 736

എയർ  ഇന്ത്യയിലെ  ക്യാപ്റ്റനും  സഹപ്രവർത്തകർക്കും പരിയാരത്തു  പരിശീലനം

 

(പരിയാരം ): പ്രവാസികളെ  നാട്ടിലേക്ക്  കൊണ്ടുവരുന്നതിന്റെ  ഭാഗമായി  കണ്ണൂർ  വിമാനത്താവളത്തിലെ  എയർ  ഇന്ത്യ  പൈലറ്റിനും  കോ – പൈലറ്റിനും  മറ്റു  സഹ പ്രവർത്തകർക്കും  കണ്ണൂർ  ഗവ  മെഡിക്കൽ  കോളേജിൽ  ഡോക്ടർമാർ  പരിശീലനം  നൽകി.  കോവിഡ്  രോഗികളുമായി  ഇടപെടുന്നതിന്  പേർസണൽ  പ്രൊട്ടക്ഷൻ  കിറ്റുകൾ,മാസ്കുകൾ  എന്നിവയുടെ  ഉപയോഗം  സംബന്ധിച്ച്  ആശുപത്രിയിലെ  കോവിഡ്  സെല്ലിലെ   സീനിയർ  റെസിഡന്റ് ഡോ. അരുൺ ശ്രീ പ്രായോഗിക  പരിശീലനം  നൽകി.  എയർ  ഇന്ത്യയിലെ  പത്തോളം  ജീവനക്കാർക്കാണ്  പരിശീലനം  നൽകിയത്.  പ്രിൻസിപ്പൽ  ഡോ. എൻ  റോയ്  പരിശീലനപരിപാടി  ഉദ്ഘാടനം  ചെയ്തു.  എ. ആർ. എം. ഒ  ഡോ  മനോജ്‌  കുമാർ,   അഡ്മിനിസ്ട്രേറ്റർ  ഡോ. ബിന്ദു, ഡോ  അഭിലാഷ്, , ഹെൽത്ത്‌  ഇൻസ്‌പെക്ടർ  വിനോദ് എന്നിവർ  പ്രസ്തുത   പരിശീലനത്തിൽ  പങ്കെടുത്തു