കോവിഡ് ബാധിതരുടെ ജീവിതത്തിൽ വെട്ടംതെളിച്ച് വീണ്ടും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ

0 453

കോവിഡ് ബാധിതരുടെ ജീവിതത്തിൽ വെട്ടംതെളിച്ച് വീണ്ടും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ : ഗർഭിണിയായ യുവതിയും 2 വയസ്സുകാരനും ഉൾപ്പടെ ഒരു കുടുംബത്തിലെ മുഴുവൻ പേരേയും ഡിസ്ചാർജ്ജ് ചെയ്തു

കണ്ണൂർ (പരിയാരം) : കോവിഡ് 19 മഹാമാരി പ്രതിരോധ പ്രവർത്തനത്തിൽ കണ്ണൂർ ഗവ. മെഡി ക്കൽ കോളേജ് ആശുപത്രിക്ക് ഒരു പൊൻതൂവൽ കൂടി. കോവിഡ് ബാധിതരായിരുന്ന ഗർഭിണി യായ യുവതിയും അവരുടെ ഭർത്താവും രണ്ടുവയസ്സായ അവരുടെ മകനും ഉൾപ്പടെ കാസർ ഗോഡ് ജില്ലയിലെ ഒരു കുടുംബത്തിലെ മുഴുവൻ പേരേയും കണ്ണൂർ ജില്ലയിലെ ഒരാളേയും അസുഖം ഭേദമാക്കി ഇന്ന് ഡിസ്ചാർജ്ജ് ചെയ്തതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ എൻ റോയിയും ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപും അറിയിച്ചു. രാവിലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗമാണ് കൊറോണ പോസിറ്റീവായ ശേഷം അസുഖം ഭേദമായ നാലുപേരേയും ഡിസ്ചാർജ്ജ് ചെയ്യാൻ തീരുമാനിച്ചത്. ഏപ്രിൽ 4 നാണ് ഇവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശൂപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രി ഐസൊലേഷനിൽ കഴിഞ്ഞിരുന്ന 5 പേരേയും പരിശോധനാഫലം നെഗറ്റീവ് ആയതിനാൽ ഇന്ന് ഡിസ്ചാർജ്ജ് ചെയ്തു.

കൊറോണ പോസിറ്റീവായ രോഗികളെ ചികിത്സിച്ച് ഭേദമാക്കുന്നതിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഇതുവരെയുള്ള റെക്കോർഡ് മികച്ചതാണെന്ന് മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തുകയുണ്ടായി. ഇന്ന് ഡിസ്ചാർജ്ജ് ചെയ്ത നാലുപേർ ഉൾപ്പടെ ഈ ആശു പത്രിയിൽ ഇതുവരെ ചികിത്സ തേടിയവരിൽ കോവിഡ് പോസിറ്റീവായിരുന്ന 20 പേരെ ഇതിനോടകം അസുഖം ഭേദമാക്കി ഡിസ്ചാർജ്ജ് ചെയ്യാൻ സാധിച്ചു. 60 വയസ്സിന് മുകളിലും 10 വയസ്സിന് താഴെയുമുള്ളവർക്ക് കോവിഡ് ബാധിച്ചാൽ മാറ്റിയെടുക്കാൻ സാധിക്കില്ലെന്ന രീതിയിൽ ലോക തലത്തിൽ തന്നെ വിലയിരുത്തലുകൾ ശക്തമാവുമ്പോഴാണ്, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഒരു വയസ്സും 10 മാസവും പ്രായമുള്ളതും രണ്ടു വയസ്സ് പ്രായമുള്ളതുമായ രണ്ട് കുട്ടികൾക്ക് അസുഖം ഭേദമാക്കി ഡിസ്ചാർജ്ജ് ചെയ്തത്. രണ്ടു വയസ്സോളം മാത്രം പ്രായമുള്ള കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ചികിത്സ തേടിയ ആദ്യ ത്തെ കുട്ടിയെ ചികിത്സിച്ച് ഭേദമാക്കി ഡിസ്ചാർജ് ചെയ്യുമ്പോൾ അത് രാജ്യത്തു തന്നെ ആദ്യമാ യിരുന്നു എന്നാണ് വിലയിരുത്തപ്പെട്ടത്.

ഒരേ സമയം രണ്ടുപേർക്ക് ചികിത്സ വേണ്ടവരാണ് ഗർഭിണികൾ എന്നത് എല്ലാവർക്കും അറിയു ന്നതാണ്. സംസ്ഥാനത്താദ്യമായി കോവിഡ് പോസിറ്റീവായ പൂർണ്ണ ഗർഭിണിയെ ചികിത്സിച്ച് ഭേദ മാക്കുകയും പ്രസ്തുത യുവതി ഒരു കുഞ്ഞിന് ജന്മം നൽകിയതും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണെന്നത് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ച് മലയാളികളാകെ അറിഞ്ഞ താണ്. കോവിഡ് പോസിറ്റീവായ 5 ഗർഭിണികൾ ഇതിനോടകം ചികിത്സ തേടിയിട്ടുണ്ട്. അതിൽ ഒരാളാണ് ഇന്ന് ഡിസ്ചാർജ്ജ് ചെയ്യപ്പെടുന്നത്. ഒരാൾ നിലവിൽ ആശുപത്രിയിലുണ്ട്. മറ്റുള്ളവരെ ഇതിനോടകം അസുഖം ഭേദമായി ഡിസ്ചാർജ്ജ് ചെയ്യുകയുണ്ടായി.

ഒരു കുടുംബത്തിലെ മുഴുവൻ പേരേയും മറ്റൊരാളെക്കൂടിയും ഈ വിഷുത്തലേന്ന് വിഷുക്കൈ നീട്ടമെന്നോണം അസുഖം ഭേദമാക്കി ഡിസ്ചാർജ്ജ് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രിൻസിപ്പാളും മെഡിക്കൽ സൂപ്രണ്ടും അറിയിച്ചു. ടി.വി രാജേഷ് എം.എൽ.എയുടെ സാന്നിധ്യ ത്തിൽ, കണിക്കൊന്നയും മധുരവും കുട്ടിക്ക് കളിപ്പാട്ടങ്ങളുമൊക്കെ സമ്മാനിച്ചാണ് ജീവിതത്തി ലേക്ക് മടങ്ങിയെത്തിയവരെ പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് യാത്രയാക്കിയത്.