കണ്ണൂർ ഗവ മെഡിക്കൽ കോളേജിന് ഡോക്ടർ ദമ്പതികളുടെ പിറന്നാൾ സമ്മാനം

0 755

കണ്ണൂർ ഗവ മെഡിക്കൽ കോളേജിന് ഡോക്ടർ ദമ്പതികളുടെ പിറന്നാൾ സമ്മാനം

 

കണ്ണൂർ ഗവ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പലും ശിശുരോഗ വിഭാഗത്തിലെ മുൻമേധാവിയും എമർജൻസി മെഡിസിൻ വിഭാഗത്തിലെ പ്രൊഫെസ്സറും  ആയ ഡോ സുധാകരന് തന്റെ പത്നി കണ്ണൂർ ഗവ മെഡിക്കൽ കോളേജിലെ അനാറ്റമി വിഭാഗത്തിലെ  ഡോ ശ്രീമതിയുടെ  ഇത്തവണതെ പിറന്നാൾ ദിനം കൊറോണ രോഗികൾക്ക് വേണ്ടി ദിനരാത്രങ്ങൾ ചിലവഴിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ട ,സഹപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും കൈതാങേകാൻ രണ്ടു വട്ടം ചിന്തികേണ്ടിവന്നില്ല. ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് കൊറോണ എന്ന മഹാമാരിയെ  തടയിടാൻ ഒരു ലക്ഷം രൂപയുടെ N95  മസ്കുകൾ സംഭാവന ചെയ്താണ് ഈ ഡോക്ടർ ദമ്പതികൾ നാട്ടിനാകെ മാതൃകയായത്. കാസർകോട് തൃക്കരിപ്പൂർ സ്വദേശികളാണ് ഡോ.സുധാകരനും. പത്നി ഡോ.ശ്രീമതിയും. ദീർഘകാലമായി കണ്ണൂർ ഗവ മെഡിക്കൽ കോളെജിൽ ഇവർ സേവനം അനുഷ്‌ഠിച് വരികയാണ്. കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഡോ എൻ റോയ് ഡോ ശ്രീമതിയുടെ കയ്യിൽ നിന്ന് മസ്കുകൾ അടങ്ങിയ ശേഖരം ഏറ്റുവാങ്ങി. വൈസ്‌ പ്രിൻസിപ്പൽ ഡോ രാജീവ് എസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. സുദീപ് കെ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ മനോജ്‌ ഡി. കെ , എമർജൻസി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫെസ്സറും casualty ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമായ ഡോ.വിമൽ റോഹൻ, എ. ആർ.എം.ഒ ഡോ മനോജ് കുമാർ, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ ഡോ.ബിന്ദു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.