കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ടിന് മുന്നിൽ എം.പി.മാരുടെയും എം.എൽ.എമാരുടെയും ധർണ്ണാ സമരം നാളെ (29-4-2020)

0 1,456

കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ടിന് മുന്നിൽ എം.പി.മാരുടെയും എം.എൽ.എമാരുടെയും ധർണ്ണാ സമരം നാളെ (29-4-2020)

 

കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് കവാടത്തിൽ എം.പിമാരായ കെ.സുധാകരൻ,

കെ. മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, എം.എൽ.എമാരായ കെ.സി ജോസഫ്, അഡ്വ.സണ്ണി ജോസഫ്, ഡി.സി.സി പ്രസിഡൻ്റ് സതീശൻ പാച്ചേനി തുടങ്ങിയവർ നാളെ രാവിലെ ധർണ്ണാ സമരം നടത്തും.

 

പ്രവാസി മലയാളികളുടെ നാട്ടിലേക്കുള്ള മടങ്ങിവരുവമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാറുകൾ സ്വീകരിക്കുന്ന മെല്ലെപ്പോക്ക് നയങ്ങൾ തിരുത്തണമെന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാവിലെ 10.30 മുതൽ സമരം സംഘടിപ്പിക്കുന്നത്.

 

വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കുക.

 

പ്രതിസന്ധിയിലായവരുടെയും

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികളുടെയും വിമാനയാത്രാ ചിലവ് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ വഹിക്കുക.

 

നാട്ടിൽ തിരിച്ചെത്തുന്ന

പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് ശാസ്ത്രീയമായ ക്വാറൻ്റെൻ സൗകര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലോക്ക് ഡൗൺ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് ധർണ്ണാ സമരം  സംഘടിപ്പിക്കുന്നത്.

 

പ്രമുഖ കോൺഗ്രസ് നേതാക്കളായ എ.കെ ആൻ്റണി, കെ.സി വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി തുടങ്ങിയവർ വീഡിയോ കോൺഫറൻസിലൂടെ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നും

ഡി.സി.സി പ്രസിഡൻ്റ് സതീശൻ പാച്ചേനി അറിയിച്ചു.