കണ്ണൂർ ജില്ല റെഡ് സോണിൽ മലയോരത്തും പോലീസ്പരിശോധന കർശനം
സംസ്ഥാനത്തെ 4 ജില്ലകൾ റെഡ് സോൺ ആയി പ്രഖ്യാപിച്ചതിൽ കണ്ണൂരും ഉൾപെട്ടതോടെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത മലയോര മേഖലയിലും പോലീസ് പരിശോധന ശക്തമാക്കി. മതിയായ രേഖകളില്ലാതെ പുറത്തിറങ്ങുന്ന എല്ലാ വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. കേളകം, പേരാവൂർ സ്റ്റേഷൻ പരുതിയിൽ 13 കേസുകളാണ് രജിസ്റ്റർ ചെയ്തത്.