കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് കൊടിയേറി

0 272

61-ാമത് കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് കൊടിയേറി. ജി വി എച്ച് എസ് എസ് (സ്പോർട്സ്) സ്‌കൂളിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ സർഗാത്മകതയും കലാവാസനയും പുറത്തു കൊണ്ടുവരാനുള്ള വേദിയാണ് കലോത്സവമെന്നും ഇത്തരം വേദികളിൽ നിന്നും ഉന്നതിയിൽ എത്തിയ പ്രതിഭാശാലികൾ ഒട്ടേറെപ്പേരുണ്ടെന്നും സ്പീക്കർ പറഞ്ഞു. കലോത്സവങ്ങളിൽ ജില്ല എക്കാലത്തും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും അത് തുടരാൻ കഴിയണമെന്നും സ്പീക്കർ പറഞ്ഞു.

കണ്ണൂർ റവന്യൂ ജില്ലയിലെ 20 ഓളം സംഗീത അധ്യാപകർ ആലപിച്ച സ്വാഗത ഗാനത്തോടെയാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. നവംബർ 26 വരെയാണ് കലോത്സവം നടക്കുന്നത്. 15 ഉപജില്ലകളിൽ നിന്നും യോഗ്യത നേടിയ 12055 കുട്ടികളാണ് മാറ്റുരക്കുന്നത്. 16 വേദികളിലായി അഞ്ചു ദിവസമാണ് മത്സരങ്ങൾ. 297 ഇനങ്ങളാണ് ഉള്ളത്.

രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. എം എൽ എമാരായ കെ വി സുമേഷ്, കെ പി മോഹനൻ, ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷരായ സുരേഷ്ബാബു എളയാവൂർ, എം പി രാജേഷ്, കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്രവ്യാസ്, ഹയർ സെക്കണ്ടറി ആർ ഡി ഡി ഇൻചാർജ് വി അജിത, കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ വിനോദ്കുമാർ, തളിപ്പറമ്പ് ഡി ഇ ഒ എ എം രാജമ്മ, ജി വി എച്ച് എസ് എസ് പ്രധാനാധ്യാപകൻ പ്രദീപ് നാരോത്ത്, സിദ്ദീഖ് കൂടത്തിൽ, പി പി സുബൈർ, രാഷ്ട്രീയ-സാംസ്‌കാരിക പ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Get real time updates directly on you device, subscribe now.