കണ്ണൂരില്‍ പുഴയില്‍ കാണാതായ മൂന്ന് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു   രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

0 591

കണ്ണൂരില്‍ പുഴയില്‍ കാണാതായ മൂന്ന് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു   രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

ശ്രീകണ്​ഠപുരം: കണ്ണൂര്‍ പയ്യാവൂര്‍ പാറക്കടവില്‍ പുഴയില്‍ കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ബ്ലാത്തൂര്‍ സ്വദേശി മനീഷിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. 21 വയസ്സായിരുന്നു. അനൂപ്, അരുണ്‍ എന്നിവര്‍ക്കായി തെരച്ചില്‍ തുടരുന്നു. വെളളിയാഴ്​ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഇവര്‍ മൂന്നു പേരും പയ്യാവൂരിലെ അജിത്തും ചേര്‍ന്ന് കുളിക്കാനായി എത്തിയതായിരുന്നു. അജിത്ത് കുളിക്കാനിറങ്ങിയിരുന്നില്ല. കുളിക്കുന്നതിനിടയില്‍ സുഹൃത്തുക്കള്‍ ചുഴിയില്‍പ്പെട്ട് മുങ്ങി താഴുകയായിരുന്നെന്ന് അജിത്ത് പൊലീസിനോട് പറഞ്ഞു