കണ്ണൂരിൽ കള്ള് ഷാപ്പ് ലേലം; യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധവുമായെത്തി, ലേലം മാറ്റിവെച്ചു

0 369

 

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലെ സർക്കാറിന്റെ നിർദ്ദേശങ്ങൾ ലംഘിച്ച് കണ്ണൂരിൽ കള്ള് ഷാപ്പ് ലേലം നടത്താൻ നീക്കം. നിബന്ധനകൾ ലംഘിച്ച് ലേല നടപടികൾ തുടങ്ങുന്നതിനിടെ ഹാളിലേക്ക് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. തുടർന്നു സ്ഥലത് സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് എഡിഎം ഇ പി മേഴ്സിയുമായി സമരക്കാർ നടത്തിയ ചർച്ചയെ തുടർന്ന് ലേലം മാറ്റിവെച്ചു.


കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ആയിരുന്നു ആദ്യം ലേലം നിശ്ചയിച്ചിരുന്നത് . പിന്നീടത് സ്പോർട്സ് കൗൺസിൽ ഹാളിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെയാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ലേലം നടക്കുന്ന ഹാളിലേക് പ്രതിഷേധവുമായെത്തിയത്. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി , ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, വരുൺ എം കെ , തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇതിനിടയിൽ വൻ പോലീസും സംഘവും സ്ഥലത്തെത്തി. എന്നാൽ പ്രവർത്തകരുടെ പ്രതിഷേധം ശ്കതമാകുകയായിരുന്നു . ഇതിനിടയിൽ എ ഡി എം ഇ പി മെഴ്‌സി സമരക്കാരുമായി ചർച്ച നടത്തി. ചർച്ചയെത്തുടർന്നു ലേലം മാറ്റിവെച്ച വിവരം എ ഡി എം അറിയിച്ചതോടെയാണ് സമരക്കാർ പിരിഞ്ഞത് .