തിങ്കളാഴ്ച പുലർച്ചെ 4.50-ന് കണ്ണൂരിൽനിന്ന് പുറപ്പെടുമെന്ന് അറിയിച്ചിരുന്ന കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് പുറപ്പെട്ടത് കോഴിക്കോട്ടുനിന്ന്.

0 421

തിങ്കളാഴ്ച പുലർച്ചെ 4.50-ന് കണ്ണൂരിൽനിന്ന് പുറപ്പെടുമെന്ന് അറിയിച്ചിരുന്ന കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് പുറപ്പെട്ടത് കോഴിക്കോട്ടുനിന്ന്. മുന്നറിയിപ്പൊന്നുമില്ലാതെയാണ് വണ്ടി പുറപ്പെടുന്നത് കോഴിക്കോട്ടുനിന്നാക്കാൻ റെയിൽവേ അവസാനനിമിഷം തീരുമാനിച്ചത്. കണ്ണൂരിൽനിന്ന് ടിക്കറ്റ് റിസർവ് ചെയ്തവരുടെ യാത്ര ഇതുകാരണം മുടങ്ങി.കണ്ണൂരിൽനിന്നുള്ള യാത്രയ്ക്ക് റിസർവേഷൻ സ്വീകരിക്കുകയും യാത്രക്കാർ വണ്ടി പുറപ്പെടുന്നതിന് ഒന്നരമണിക്കൂർ മുമ്പ് സ്റ്റേഷനിലെത്തണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ രാത്രി വൈകി വണ്ടി പുറപ്പെടുന്നത് കോഴിക്കോട്ടുനിന്നാക്കുകയായിരുന്നു. രാത്രി 12.15-ഒാടെ കണ്ണൂരിൽ നിന്ന് കാലിയായാണ് വണ്ടി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.അവിടെനിന്ന് ടൈംടേബിൾ പ്രകാരമുള്ള സമയത്താണ് യാത്രക്കാരുമായി വണ്ടി പുറപ്പെട്ടത്. കണ്ണൂരിൽനിന്ന് പുറപ്പെടാനുള്ള ഒരുക്കങ്ങളെല്ലാം റെയിൽവേ പൂർത്തിയാക്കിയതാണെന്നും എന്നാൽ യാത്രക്കാരെ പരിശോധിച്ച് കോവിഡ് ബാധയില്ലെന്ന് ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ സഹകരണമില്ലാത്തതാണ് കാരണമെന്നാണ് ആക്ഷേപം.