ട്രെയിനുണ്ടെന്ന് വ്യാജ പ്രചരണം; നൂറുകണക്കിന് തൊഴിലാളികള്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍
കണ്ണൂര്‍: കണ്ണൂരില്‍നിന്ന് ഉത്തര്‍ പ്രദേശിലേക്ക് ട്രെയിനുണ്ടെന്നു തെറ്റിദ്ധരിച്ച് നൂറോളം അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. പാപ്പിനിശ്ശേരി ഭാഗത്ത് താമസിക്കുന്ന തൊഴിലാളികളാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. സംഭവമറിഞ്ഞ് വന്‍ പൊലീസ് സംഘവും സ്ഥലത്തെത്തി.
വസ്ത്രങ്ങളും മറ്റുമടങ്ങിയ ബാഗുകളും ചുമന്ന് വളപട്ടണത്ത് നിന്ന് റെയില്‍വേ ട്രാക്കിലൂടെ നടന്നാണ് ഇവര്‍ കണ്ണൂരിലെത്തിയത്.
സ്റ്റേഷന് സമീപത്തെ റോഡില്‍ സാമൂഹിക അകലം പാലിക്കാതെ തടിച്ചുകൂടിയ തൊഴിലാളികളെ ക്യാമ്ബുകളിലേക്ക് മടക്കി അയക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്.