കണ്ണൂർ ജില്ലാ പഞ്ചായത്ത് 2023-24 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു

0 506

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് 2023-24 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ അവതരിപ്പിച്ചു.

ബജറ്റിലെ പ്രധാന പദ്ധതികൾ

• ലൈഫ് പദ്ധതിക്ക് 10 കോടി 88 ലക്ഷം
• കാർഷിക മേഖലക്ക് ജലലഭ്യത ഉറപ്പാക്കാൻ 50 ലക്ഷം
• ചെറു ധാന്യ കൃഷി പ്രോത്സാഹിപ്പിക്കാൻ 5 ലക്ഷം
• നെൽകൃഷി പ്രോത്സാഹനത്തിന് 1 കോടി 20 ലക്ഷം
• കൈപ്പാട് കൃഷിക്ക് 25 ലക്ഷം
• പാടശേഖര അടിസ്ഥാന സൗകര്യ വികസനത്തിന് 64 ലക്ഷം
• കരിമ്പം കൃഷിത്തോട്ടത്തിൽ പഴവർഗ്ഗ സംസ്കരണ യൂണിറ്റിന് 3 ലക്ഷം
• പൂ കൃഷി പ്രോത്സാഹനത്തിനായി 10 ലക്ഷവും
• കണ്ണൂരിൽ ഹെറിറ്റേജ് ബിനാലെക്ക് 50 ലക്ഷം
• പട്ടികജാതി യുവതി – യുവാക്കൾക്ക് സൈന്യത്തിൽ ചേരുന്നതിനുള്ള പരിശീലനത്തിന് 10 ലക്ഷം