കണ്ണൂര്‍-അഴീക്കല്‍ റൂട്ടില്‍ നാട്ടുകാരുടെ പ്രതിഷേധം

0 843

കണ്ണൂര്‍-അഴീക്കല്‍ റൂട്ടില്‍ നാട്ടുകാരുടെ പ്രതിഷേധം
അഴീക്കലില്‍ നിന്ന് കണ്ണൂരേക്കുള്ള പ്രധാന പാത മണല്‍ വെച്ച് പോലീസ് ഇന്നലെ രാവിലെ വീണ്ടും അടച്ചത് പ്രതിഷേധത്തിനിടയാക്കി. ഇന്നലെ രാവിലെ മുതല്‍ ബാരിക്കേഡ് ഉപയോഗിച്ച് അടച്ച റോഡിലൂടെ നടന്നുപോകാന്‍ പോലും സാധിക്കാത്ത വിധത്തില്‍ കയര്‍ കെട്ടിയ ശേഷം പോലീസിനെ കാവല്‍ നിര്‍ത്തി. ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ മാത്രമേ കടത്തിവിടുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരെയും സന്നദ്ധ പ്രവര്‍ത്തകരെയും അടക്കം പോലീസ് തടഞ്ഞു. പ്രതിഷേധം കനത്തതോടെ ഉച്ചയോടെ റോഡിന്റെ ഒരു ഭാഗം ഭാഗികമായി തുറന്നുകൊടുത്തു. അഴീക്കല്‍-കണ്ണൂര്‍ റോഡില്‍ മണലില്‍ കഴിഞ്ഞ ദിവസം പൂര്‍ണമായി ഇതുപോലെ അടച്ചിരുന്നു. അപ്പോഴും ഇതുപോലെ പ്രതിഷേധത്തെ തുടര്‍ന്ന് തുറന്ന് കൊടുക്കുകയായിരുന്നു. വളരെ പ്രധാനപ്പെട്ട ഈ പാത മുന്നറിയിപ്പില്ലാതെ അടക്കുന്നത് അത്യാവശ്യമായി പോകുന്നവര്‍ക്ക് പോലും റോഡില്‍ കുടുങ്ങേണ്ട അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇതില്‍ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്.