കേന്ദ്രത്തിന്‍റേത് രാജ്യത്തെ ശിഥിലമാക്കുന്ന നയമെന്ന് കാ​ന്ത​പു​രം

0 46

കേന്ദ്രത്തിന്‍റേത് രാജ്യത്തെ ശിഥിലമാക്കുന്ന നയമെന്ന് കാ​ന്ത​പു​രം

ചാ​വ​ക്കാ​ട്: രാ​ജ്യ​ത്തെ ശി​ഥി​ല​മാ​ക്കു​ന്ന ന​യ​മാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റേ​തെ​ന്നു കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌ലിയാ​ര്‍ പ​റ​ഞ്ഞു. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്രാ​ഥ​മി​ക ദൗ​ത്യം ജ​ന​ങ്ങ​ള്‍​ക്കു സം​ര​ക്ഷ​ണം ഒ​രു​ക്ക​ലാ​ണ്. ഭ​ര​ണ​ഘ​ട​ന എ​ല്ലാ പൗ​ര​ന്മാ​ര്‍​ക്കും തു​ല്യ​നീ​തി വി​ഭാ​വ​നം ചെ​യ്യു​ന്പോ​ള്‍ ചി​ല മ​ത​വി​ഭാ​ഗ​ങ്ങ​ളെ ര​ണ്ടാം​കി​ട​ക്കാ​രാ​യി വേ​ര്‍​തി​രി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് കാ​ന്ത​പു​രം പ​റ​ഞ്ഞു. കേ​ര​ള മുസ്‌ലിം ജ​മാ​അ​ത്ത് തൃ​ശൂ​ര്‍ ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചാ​വ​ക്കാ​ട് ന​ട​ത്തി​യ ദേ​ശ​ര​ക്ഷ സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡ​ല്‍​ഹി​യി​ല്‍ ക​ലാ​പാ​ഹ്വാ​നം ന​ട​ത്തി​യ​വ​രെ തു​റ​ങ്കി​ല​ട​യ്ക്ക​ണം. വ​ര്‍​ഗീ​യ ക​ലാ​പ​ങ്ങ​ള്‍ ഇ​ന്ത്യ​ക്കു ശാ​പ​മാ​ണെ​ന്നും ഇ​ത് വി​ക​സ​ന​ത്തെ ബാ​ധി​ക്കു​മെ​ന്നും മുസ്‌ലിയാ​ര്‍ ഓ​ര്‍​മ​പ്പെ​ടു​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫ​സ​ല്‍ ത​ങ്ങ​ള്‍ വാ​ടാ​ന​പ്പ​ള്ളി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ​മ്മേ​ള​നം മ​ന്ത്രി വി.​എ​സ്.

സു​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. അ​ബ്ദു​ള്‍ ഖാ​ദ​ര്‍ എം​എ​ല്‍​എ, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഒ. ​അ​ബ്ദു​റ​ഹി​മാ​ന്‍​കു​ട്ടി, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം.

വ​ര്‍​ഗീ​സ്, മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എ​ച്ച്‌. റ​ഷീ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സാ​ന്ത്വ​നം സി​റ്റി, ജീ​വ​കാ​രു​ണ്യ​പ​ദ്ധ​തി​ക​ള്‍​ക്കു 10 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളും കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മുസ്‌ലി യാ​ര്‍ പ്ര​ഖ്യാ​പി​ച്ചു.