കമ്പളക്കാട്: യൂത്ത് ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ പ്രവര്‍ത്തകരില്‍ എത്തിക്കുന്നതിനായി ഡിജിറ്റല്‍ റിപ്പോര്‍ട്ട് ലോഞ്ച് ചെയ്തു.
കഴിഞ്ഞ ഒക്ടോബര്‍ 17 ന് പുതുതായി നിലവില്‍ വന്ന കമ്മിറ്റിയുടെ 3 മാസത്തെ പ്രവര്‍ത്തനങ്ങളാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ജില്ലാ കമ്മിറ്റി നിരീക്ഷകന്‍ ഹാരിസ് പുഴക്കല്‍ ലോഞ്ചിങ്ങ് നിര്‍വ്വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഇബ്രാഹിം നെല്ലിയമ്പം അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ എ.കെ സൈതലവി,ഹക്കീം വി.പി.സി,അസീസ് അമ്പിലേരി,പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ,ജലീല്‍ മോയിന്‍,അസീസ് ഇ ടി,ജംഷീദ് കിഴക്കയില്‍ ,നിംഷാദ് പി സംബന്ധിച്ചു. സെക്രട്ടറി കെ.കെ ഷാജിത്ത് സ്വാഗതവും നുഹൈസ് അണിയേരി നന്ദിയും പറഞ്ഞു.