സ്വര്‍ണക്കടത്ത് കേസില്‍  പിടിയിലായ കാരാട്ട് ഫൈസല്‍ തന്‍റെ ബന്ധുവാണെന്ന പ്രചാരണം തെറ്റാണെന്ന് കാരാട്ട് റസാഖ് എംഎല്‍എ

0 670

സ്വര്‍ണക്കടത്ത് കേസില്‍  പിടിയിലായ കാരാട്ട് ഫൈസല്‍ തന്‍റെ ബന്ധുവാണെന്ന പ്രചാരണം തെറ്റാണെന്ന് കാരാട്ട് റസാഖ് എംഎല്‍എ

 

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് പിടിയിലായ കാരാട്ട് ഫൈസല്‍ തന്‍റെ ബന്ധുവാണെന്ന പ്രചാരണം തെറ്റാണെന്ന് കാരാട്ട് റസാഖ് എംഎല്‍എ പറഞ്ഞു. പ്രചാരണത്തിന് പിന്നില്‍ മുസ്‍ലിം ലീഗാണ്. ലീഗ് വിട്ട ശേഷം തന്നോട് പല തരത്തിലും പകപോക്കുന്നുണ്ട്. വധശ്രമം വരെയുണ്ടായിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നാല്‍ യുഡിഎഫ് നേതാക്കളുടെ മുട്ടുവിറക്കുമെന്നും കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ് പറഞ്ഞു.

കൊടുവള്ളിയിലെ ഇടത് കൌണ്‍സിലറായ കാരാട്ട് ഫൈസലിനെ ഇന്ന് രാവിലെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. നയതന്ത്ര ചാനല്‍ വഴി തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം എത്തിച്ച കേസിലാണ് കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.

പുലര്‍ച്ചയോടെ കൊടുവള്ളിയിലെ വീട് റെയ്ഡ് നടത്തിയ ശേഷമാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ ഫൈസലിനെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചു. നയതന്ത്ര ബാഗേജ് വഴി എത്തിയ സ്വര്‍ണം വിറ്റത് ഫൈസലാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍.