കരിക്കോട്ടക്കരി പ്രിൻസിപ്പൽ എസ് ഐ ശിവൻ ചോടത്തിന് ഇൻസ്പെക്ടർ ഓഫ് പോലിസായി പ്രമോഷൻ

0 463

 

ഇരിട്ടി: കുറഞ്ഞ കാലയളവിൽ കരിക്കോട്ടക്കരിയിലെ ജനകീയ സബ് ഇൻസ്പെപെക്ടറായി തീർന്ന ശിവൻ ചോടത്ത് ഇനി ഇൻസ്പെക്ടർ ഒാഫ് പോലിസ്

2014 ൽ സബ് ഇൻസ്പെക്ടറായി പൊലിസ് സർവീസിൽ പ്രവേശിപ്പ ഇദ്ദേഹം മഞ്ചേശ്വരം, ഉളിക്കൽ,മട്ടന്നൂർ, , കൂത്തുപറമ്പ്,, മീനങ്ങാടി, പയ്യാവൂർ, ആലക്കോട് എന്നിവിടങ്ങളിൽ സേവന മനുഷ്ടിച്ചു.കരിക്കോട്ടക്കരി സബ് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ച് വരുന്നതിനിടെയാണ് ഇൻസ്പെക്ടർ ഓഫ് പൊലീസായി പ്രമോഷൻ ലഭിച്ചിരിക്കുന്നത്

ക്രമസമാധാന പാലന ത്തിനൊപ്പം നാടിന്റെ വിക സനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ജനങ്ങളുമായി കൈ കോർക്കാൻ ഈ പൊലിസ് ഉദ്യോഗസ്ഥന് കഴിഞ്ഞു

ഉളിക്കൽ സബ്ബ് ഇൻസ്പെക്ടർ ആയി സേവനമനുഷ്ടിക്കവേകുട്ടുപുഴ പേരട്ടയിൽ നിർദ്ദനരായ രണ്ട് വിദ്യാർത്ഥികൾക്ക് സ്നേഹവീട് നിർമ്മിച്ചു നൽകാൻ ജനമൈത്രി പോലിസിനൊപ്പം നേതൃത്വപരമായ പങ്കു വഹിക്കാൻ ഇദ്ദേഹം മുൻപന്തി യിലുണ്ടായിരുന്നു.

ഇരിട്ടി വെളിമാനം സ്വദേശിയാണ്
തലശ്ശേരി ജില്ലാ കോടതിയിൽ അഭിഭാഷ കയായ അഡ്വ: അതുല്യയാണ്. ഭാര്യ