കരിക്കോട്ടക്കരി യു.പി സ്കൂൾ വാർഷികം ആഘോഷിച്ചു

0 228

 

കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂൾ 63-മത് വാർഷികാഘോഷം നാട്ടിലെ മുതിർന്ന കർഷക സ്ത്രീയായ ഏലിക്കുട്ടി നടുത്തോട്ടത്തിൽ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീജ സെബാസ്റ്റ്യൻ ഉദ്ഘാടന പ്രസംഗം നടത്തി.ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബീന റോജസ് അധ്യക്ഷയായി. സ്കൂൾ മാനേജർ റവ.ഫാ.ആന്റണി പുന്നൂർ, സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ എൻഡോവ്മെന്റുകളുടെ വിതരണം സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ.ഫാ.തോമസ് വള്ളിയിലും, സ്കോളർപ്പിപ്പുകളുടെ വിതരണം ബി.ആർ.സി. പ്രതിനിധി സി.വി.കുര്യനും നിർവ്വഹിച്ചു. സെന്റ് തോമസ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ പി.വി. ജെയിംസ്, പി.ടി.എ പ്രസിഡന്റ് തോമസ് എൻ.പി, മദർ പി ടി എ പ്രസിഡന്റ് ജാൻസി ജോബി, ലിൻസ് തോമസ്, മരിയ ബൈജു, ജെസ്സി ആന്റണി എന്നിവർ സംസാരിച്ചു. റവ.ഫാ. ആന്റണി പുന്നൂർ, അഡ്വ ഷീജ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് ഏലിക്കുട്ടി നടുത്തോട്ടത്തിലിനെ സ്കൂളിന്റെ ആദരം പൊന്നാടയും മെമന്റോയും നൽകി നിർവ്വഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.