ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തിനു സമീപം കാരിക്കോട് സ്ഥിതി ചെയ്യുന്ന ഭഗവതി ക്ഷേത്രമാണ് കാരിക്കോട് ഭഗവതി ക്ഷേത്രം
പ്രധാന പ്രതിഷ്ഠ ഭദ്രകാളിയായ കാരിക്കോട്ടമ്മ.കീഴ്മലൈ നാടിന്റെ ആസ്ഥാനം കാരിക്കോട് ആയിരുന്നു.വടക്കുംകൂറിന്റെ ഭാഗമായ കീഴ്മലൈ രാജാവിന്റെ കൊട്ടാരത്തിലെ ഉപസനാമൂർത്തിആയ ഭഗവതിക്കും മഹാദേവനും രണ്ടു ക്ഷേത്രങ്ങൾ നിർമ്മിക്കുക എന്ന ഉദ്ദേശത്തോടുകൂടെ രാജാവ് കാരിക്കോട് മഹാദേവനും,അല്പം മാറി തൊടുപുഴയാറിന് സമീപം ഭഗവതിക്കും രണ്ട് ക്ഷേത്രങ്ങൾ നിര്‍മിക്കുക യുണ്ടായി.ക്ഷേത്ര നിർമ്മാണം പൂർത്തിയായ സമയത്തു മഹാദേവൻ രാജാവിന് സ്വപ്നദര്‍ശനം നൽകുകയും പരശുരാമനാൽ പ്രതിഷ്ഠി തമായ ഒരു ശിവലിംഗം കാഞ്ഞിരമറ്റത്തിന് സമീപം കിടക്കുന്നതായി അരുൾ ചെയ്തു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശിവലിംഗം ലഭിക്കുകയും കാഞ്ഞിര മറ്റത്ത് ഭഗവതിക്ക് നിർമിച്ച ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയു ണ്ടായി.അങ്ങനെ കാരിക്കോട് ഭഗവതി ക്ഷേത്രം പ്രതിഷ്ഠിതമായി. ഈ ചരിത്രത്തിനു ഉപോല്‍ബല കമായി ചില ദൃഷ്ടാന്തങ്ങൾ ഇപ്പോഴും കാണാവുന്നതാണ്.കാരിക്കോട് ഭഗവതി ക്ഷേത്രത്തിനു മുൻപിൽ സ്ഥിതി ചെയ്യുന്ന നന്ദി വിഗ്രഹവും,നൂറ്റെട്ടു ശിവാലയ ങ്ങളുടെ പട്ടികയിൽ കാരിക്കോട് മഹാദേവൻ എന്ന പ്രയോഗവും ഇതിനു തെളിവാണ്.കുംഭമാസത്തിലെ ഭരണി ക്ഷേത്രത്തിൽ ഉത്സവമായി കൊണ്ടാടി വരുന്നു.ചുറ്റമ്പലത്തോട് കൂടിയ ക്ഷേത്ര ത്തിനു പുറകിൽ കുളം സ്ഥിതി ചെയ്യു ന്നു.ആറടിയോളം ഉയരമുള്ള ദാരു വിഗ്ര ഹത്തിൽ ഭദ്രകാളി ഭാവത്തിൽ കാരിക്കോട്ടമ്മ സ്ഥിതി ചെയ്യുന്നു.ശിവൻ,ഘണ്ടാകർണൻ,ഗണപതി, ദുർഗാ എന്നിവർ ഉപദേവതമാരാണ്.പുരാവസ്തു വകുപ്പിന് കീഴിലുള്ള ആയിരത്തി എണ്ണൂറോളം വര്‍ഷം പഴക്കം ഉള്ള അണ്ണാമലനാഥർ ക്ഷേത്രം ഈ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് ക്ഷേത്ര ഭരണം.
Address: Thodupuzha Poomala Road, Mangattukavala, Thodupuzha, Kerala 685585