കരിക്കോട്ടക്കരി വില്ലജ് രൂപീകരണത്തിലെ അശാസ്ത്രീയമായ നിലപാടിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി കീഴ്പ്പള്ളി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി

0 519

കരിക്കോട്ടക്കരി വില്ലജ് രൂപീകരണത്തിലെ അശാസ്ത്രീയമായ നിലപാടിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി കീഴ്പ്പള്ളി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി

ഇരിട്ടി:പുതിയതായി രൂപീകരിക്കുന്ന കരിക്കോട്ടക്കരി വില്ലേജിൽ ആറളം ഗ്രാമ പഞ്ചായത്തിലെ വാർഡ് 1ലെ എടൂർ പ്രദേശത്തെ ചില ഭാഗവും, വാർഡ് 2 ലെ വെളിമാനം പ്രദേശവും, വാർഡ് 5 ലെ വിയറ്റ്നാം, പരിപ്പുതോട്, പുതിയങ്ങാടി, ചതിരൂർ, ചതിരൂർ 110 പ്രദേശങ്ങളും പ്രസ്തുത വില്ലേജിന്റെ ഭാഗമായി ഉൾപ്പെടുത്തിയത് അശാസ്ത്രീയവും ജനദ്രോഹവുമായ നടപടിയാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

ചതിരൂർ 110, വിയറ്റ്നാം പ്രദേശങ്ങളിലെ നൂറു കണക്കിന് ആദിവാസി കുടുംബങ്ങൾ അടക്കം താമസിക്കുന്ന ആളുകൾ
എടൂരിലുള്ള ആറളം വില്ലേജ് ഓഫിസിൽ പോലും അത്യാവശ്യ കാര്യങ്ങൾക്കായി എത്തിപ്പെടുന്നത് നിലവിലുള്ള യാത്രാ ക്ലേശങ്ങളെ അവഗണിച്ചു 12 കിലോമീറ്റർ യാത്ര ചെയ്തുകൊണ്ടാണെന്നിരിക്കെ കരിക്കോട്ടക്കരി വില്ലജിൽ മേൽ പ്രദേശങ്ങളിലെ ആളുകൾ എത്തിച്ചേരണമെങ്കിൽ എടൂരിൽ നിന്നും 4 കിലോമീറ്റർ വീണ്ടും യാത്ര ചെയ്യേണ്ടതായി വരുന്നു എന്നത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ട്ടിച്ചിരിക്കുകയാണെന്നും യോഗത്തിൽ അറിയിച്ചു.

ആയതിനാൽ ഈ പ്രദേശങ്ങൾ ആറളം വില്ലേജിൽ തന്നെ നിലനിർത്താൻ സർക്കാരിനോട് ആവശ്യപ്പെടാനും അല്ലാത്ത പക്ഷം ജനകീയമായ പ്രതിഷേധ പരിപാടിയുമായി മുന്നോട്ടു പോകുമെന്നും അറിയിച്ചു..

യോഗത്തിൽ എൻ. മുഹമ്മദ്‌, പി. കെ മൂസ, മുഹമ്മദ്‌ നിയാസ്, സമീർ.ടി, സമീർ.സി, റൈഹാനത്ത്. സുബി, അയ്യുബ്. കെ, ജുനൈദ്. ടി. എസ്, അഫ്നാസ്. കെ, റാഷിദ്‌ , അൻഷാദ്, താജുദ്ധീൻ. പി. സി, നിസാം. പി എന്നിവർ പങ്കെടുത്തു സംസാരിച്ചു