കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

0 79

ഇരിട്ടി: കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്‌കൂളില്‍ ഭാരതത്തിന്റെ 77ാം സ്വാതന്ത്ര്യ ദിനാഘോഷ ത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് തോമസ് നടുത്തോട്ടത്തില്‍, റിട്ട. അധ്യാപകന്‍ കെ എം അബ്രാഹം, മദര്‍ പി.ടി.എ പ്രസിഡന്റ് മഞ്ജു സിബി, സ്റ്റാഫ് സെക്രട്ടറി സന്തോഷ് മാത്യു, അധ്യാപകരായ ഡോളിക്കുട്ടി, എം.എം വര്‍ഗീസ്, അനിത, ലിന്‍സി, ലതിക, സുരണ്യ, റോസമ്മ, സൗമ്യ, മരിയ, ജോര്‍ജ്കുട്ടി, അലന്‍, സോബിന്‍, പി.ടി.എ ഭാരവാഹികളായ സജി, സനുഷ എന്നിവര്‍ നേതൃത്വം നല്‍കി. എയ്‌റോബിക് ഡാന്‍സ്, ദേശഭക്തിഗാന മത്സരം എന്നിവയും സംഘടിപ്പിച്ചു.