കരിക്കോട്ടക്കരി : അയ്യൻകുന്ന് പഞ്ചായത്തിലെ പതിനാറാം നമ്പർ വലിയപറമ്പിൻകരി അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. അതോടൊപ്പം ഇരുപത്തിനാലാം ബാച്ചിന്റെ യാത്രയയപ്പ് സമ്മേളനവും നടന്നു. വർണശബളമായ റാലിയോടൊപ്പം വലിയപറമ്പിൻകരി അംഗൻവാടിയിൽ വെച്ച് നടന്ന പൊതു സമ്മേളനം വാർഡ് മെമ്പർ സിബി വാഴക്കാല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എ എൽ എം സി പ്രസിഡന്റ് ലീലാമ്മ ചോളിയിൽ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് പി കെ തോമസ് മുഖ്യാതിഥിയായി. ജെ പി എച്ച് എൻ ഷിബാന , ഗ്രേസി ,ഡോ . ജെയ്‌മി , ഹോളി ഫെയ്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ തോമസ് , ലിറ്റിൽ ബേർഡ്‌സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ റെജി കലയത്തനാംകുഴി, അംഗൻവാടി അദ്ധ്യാപിക ഷമീന , ഹെൽപ്പർ സ്വപ്ന എന്നിവർ സംസാരിച്ചു.തുടർന്ന് കുഞ്ഞുങ്ങളുടെ വിവിധ കലാപരിപാടികളും , സ്‌നേഹവിരുന്നും നടന്നു. രക്ഷിതാക്കളും, പ്രദേശവാസികളുമടക്കം നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു