കരിപ്പൂരില്‍ കര്‍ശന നിയന്ത്രണം; പ്രവേശനം യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാത്രം

0 114

 

മലപ്പുറം: കോവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോഴിക്കോട് വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാത്രമാണ് വിമാനത്താവളത്തിനകത്തേക്ക് പ്രവേശന അനുമതി. ആളുകളെ സ്വീകരിക്കാനും യാത്രയയയ്ക്കാനും കൂടുതള്‍ ആളുകള്‍ എത്തുന്നത് നിയന്ത്രിക്കാനാണ് നടപടിയെന്ന് മലപ്പുറം കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.

സന്ദര്‍ശകഗ്യാലറിയില്‍ വിമാനത്താവള അതോറിറ്റിയും സി.ഐ.എസ്.എഫും നിയന്ത്രണം ഏര്‍പ്പെടുത്തും. വിമാനത്താവളത്തിലേക്കുള്ള റോഡുകളില്‍ മൂന്നിടങ്ങളിലായി പോലീസ് സംഘവും നിരീക്ഷിച്ച്‌ നിര്‍ദേശങ്ങള്‍ നല്‍കും.

മലപ്പുറത്തുനടന്ന കോവിഡ് 19 പ്രതിരോധ മുഖ്യസമിതി യോഗത്തില്‍ ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീം, അസിസ്റ്റന്റ് കളക്ടര്‍ രാജീവ്കുമാര്‍ ചൗധരി, എ.ഡി.എം. എന്‍.എം. മെഹ്റലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി.എന്‍. പുരുഷോത്തമന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ. മുഹമ്മദ് ഇസ്മയില്‍, എന്‍.എച്ച്‌.എം. പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐ.ആര്‍. പ്രസാദ് എന്നിവര്‍ പങ്കെടുത്തു.