കർണാടക വഴിയടച്ചതു മൂലം കർണാടക സ്വദേശിയുടെ മൃതദേഹം ചുമന്നത് 8 കിലോമീറ്റർ.

0 552

കർണാടക വഴിയടച്ചതു മൂലം കർണാടക സ്വദേശിയുടെ മൃതദേഹം ചുമന്നത് 8 കിലോമീറ്റർ.
ഹൃദയാഘാതം മൂലം മരിച്ച വ്യാപാരിയുടെ മൃതദേഹം വീട്ടിൽ എത്തിച്ചത് എട്ടു കിലോമീറ്റർ ചുമന്ന്

മഞ്ചേശ്വരം  കർണാടക സർക്കാർ കേരള അതിർത്തിയിൽ മണ്ണിട്ട് റോഡ് ഗതാഗതം തടസ്സപ്പെടുത്തിയത് മലയാളികൾക്ക് പുറമെ കന്നഡകാർക്കും ദുരിതമാവുന്നു.

ഹൃദയാഘാതം മൂലം മരിച്ച വ്യാപാരിയുടെ മൃതദേഹം നാട്ടുകാർ വീട്ടിൽ എത്തിച്ചത് എട്ടു കിലോമീറ്റർ ചുമന്ന്.

കർണാടക പെറുവായി മാനില സ്വദേശിയും, കേരള പ്രദേശമായ കനിയാലയിലെ പലചരക്ക് വ്യാപാരിയുമായ ഹൈദർ (49) ഞായറാഴ്ച്ച രാവിലെ 11 മണിയോടെ കടയിൽ വെച്ചു കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ നാട്ടുകാർ ചേർന്ന് ഉപ്പള ബന്തിയോട് ഡി. എം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

മരണ ശേഷം മൃതദേഹം കർണാടകയിലെ വീട്ടിലേക്ക് വാഹനം വഴി കൊണ്ടു പോകാൻ റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതിനാൽ സാധിച്ചില്ല.

മൃതദേഹം അതിർത്തി കടന്ന് വാഹനം വഴി എത്തിക്കാൻ കർണാടക പോലീസിന്റെ തടസം മൂലം കഴിഞ്ഞില്ല. തുടർന്ന് കാട്ടിലെ ഊടുവഴികളിലൂടെ എട്ടു കിലോ മീറ്റർ ദൂരം മൃതദേഹം ചുമന്നാണ് വീട്ടിലേക്ക് എത്തിക്കാൻ സാധിച്ചത്.

അതിർത്തി റോഡ് തടഞ്ഞത് മൂലം ഞായറാഴ്ച്ച മാത്രം രണ്ട് പേരാണ് മഞ്ചേശ്വരത്ത് മരണപ്പെട്ടത്. ഹൊസങ്കടി അങ്കടിപദവ്‌ സ്വദേശി രുദ്രപ്പ (61), തുമിനാട് സ്വദേശി യൂസഫ് (55) എന്നിവരാണ് മരിച്ചത്. അതിർത്തി റോഡ് മണ്ണിട്ടും, ബാരിക്കേഡ് വെച്ചും ഗതാഗതം തടഞ്ഞ കർണാടക നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.

ഭാര്യ: ഫാത്തിമ. മക്കൾ: സംഷീന, നൗഷീന, നൗഫൽ.

സഹോദരങ്ങൾ: ഹംസ, ഹമീദ്, റഫീഖ്, സുബൈദ.

.