കര്‍ണാടക തിരുത്തി; കേരളത്തി​ന്​ യാത്രാവിലക്കില്ല

0 1,060

കര്‍ണാടക തിരുത്തി; കേരളത്തി​ന്​ യാത്രാവിലക്കില്ല

 

ബംഗളൂരു: കേരളമടക്കം നാല്​ സംസ്​ഥാനങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക്​ മേയ്​ 31 വരെ വിലക്കേര്‍പ്പെടുത്തിയ നടപടി കര്‍ണാടക തിരുത്തി. വിലക്കില്‍ നിന്ന്​ കേരളത്തെ ഒഴിവാക്കി. ഇതര സംസ്​ഥാനങ്ങളില്‍നിന്ന്​ കര്‍ണാടകയിലേക്ക്​ തിരിച്ചെത്തുന്നവരില്‍ കോവിഡ്​ 19 കേസ്​ കൂടുതല്‍ റിപ്പോര്‍ട്ട്​ ചെയ്​തതോടെ കേരളം, തമിഴ്​നാട്​, മഹാരാഷ്​ട്ര, ഗുജറാത്ത്​ എന്നീ സംസ്​ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക്​ യാത്രാവിലക്ക്​ ഏര്‍പ്പെടുത്തുന്നതായി തിങ്കളാഴ്​ച മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പ അറിയിച്ചിരുന്നു​. ആരോഗ്യ വകുപ്പ്​ ഇക്കാര്യം ഒൗദ്യോഗിക ട്വിറ്റര്‍ പേജില്‍ അറിയിക്കുകയും ചെയ്​തു. നിലവില്‍ കര്‍ണാടകയിലേക്ക് മടങ്ങാന്‍ കര്‍ണാടകയുടെ സേവാ സിന്ധു വെബ്സൈറ്റ് വഴി പാസ്​ ലഭിച്ചവര്‍ക്ക് മടങ്ങാന്‍ തടസ്സമില്ലെന്നും അടിയന്തര സാഹചര്യമുള്ളവര്‍ക്കും അവശ്യ സര്‍വിസുകള്‍ക്കും പ്രവേശാനുമതി നല്‍കുമെന്നും അറിയിച്ചിരുന്നു.