ആഡംബര കാറിൽ കടത്തുകയായിരുന്ന രേഖകളില്ലാത്ത ഇരുപത്തിനാലര ലക്ഷത്തിലധികം രൂപയുമായി കർണാടക സ്വദേശികൾ എക്‌സൈസ് പിടിയിൽ

0 2,472

ആഡംബര കാറിൽ കടത്തുകയായിരുന്ന രേഖകളില്ലാത്ത ഇരുപത്തിനാലര ലക്ഷത്തിലധികം രൂപയുമായി കർണാടക സ്വദേശികൾ എക്‌സൈസ് പിടിയിൽ

 

ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്‌സൈസ് റേഞ്ച് നിടുംപോയിൽ 24 ആം മൈൽ (മൊടോങ്കോട്) വച് നടത്തിയ വാഹന പരിശോധനയിൽ ഇന്നോവ കാറിൽ കടത്തുകയായിരുന്ന 24,88,000 രൂപയുമായി കർണാടക സ്വദേശികൾ ആയ ഇമ്രാൻ ഖാൻ , മുഹമ്മദ് മുദാസിർ , മുഹമ്മദ് മൻസൂർ ), മുഹമ്മദ് രേഹാൻ ഇവരെ പേരാവൂർ എക്‌സൈസ് കസ്റ്റഡ്‌ഡിയിൽ എടുത്തു. ഈ പണം മട്ടന്നൂർ ഉള്ള റിയൽ എസ്റ്റേറ്റ് മാഫിയക്ക് കൈമാറുന്നതിന് വേണ്ടി ആണ് കൊണ്ട് വന്നത് എന്ന് പ്രതികൾ എക്‌സൈസിന് മൊഴി നൽകി. തുടർനടപടികൾക്കായി ടി പ്രതികളെയും പണവും കാറും കേളകം പൊലീസിന് കൈമാറും.

എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ നടന്ന വാഹനപരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ എൻ. പത്മരാജൻ, ജോണി ജോസഫ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി വിജയൻ, സതീഷ് വി എൻ, സിനോജ് വി, ഉത്തമൻ മൂലയിൽ എന്നിവർ പങ്കെടുത്തു.