കർണ്ണാടകയിൽ നിന്നും വനപാതയിലൂടെ വീണ്ടും 10 അംഗ സംഘം കേരളത്തിലെത്തി – നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി അധികൃതർ

0 907

കർണ്ണാടകയിൽ നിന്നും വനപാതയിലൂടെ വീണ്ടും 10 അംഗ സംഘം കേരളത്തിലെത്തി – നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി അധികൃതർ

ഇരിട്ടി : ലോക്ക് ഡൗണിന് മുൻപ് കർണ്ണാടകയിലെ വിവിധ മേഖലയിൽ കൃഷിക്കായി പോയ മലയാളി സംഘങ്ങൾ വനപാതയിലൂടെ കേരളത്തിലേക്ക് കടക്കുന്നത് വർദ്ധിക്കുന്നു. തിങ്കളാഴ്ച ഉച്ചയോടെ അതിർത്തിയായ കൂട്ടുപുഴ പേരട്ടയിലെ തൊട്ടിപ്പാലത്ത് എത്തിയത് 10 അംഗ സംഘം. തൊട്ടിൽ പാലത്ത് എത്തിയ സംഘത്തെ പോലീസും ആരോഗ്യ വകുപ്പും റവന്യൂ ജീവനക്കാരും ചേർന്ന് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
കാട്ടുവഴികളിലൂടെ സംഘമെത്തിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് അധികൃതരെ വിവരമറിയച്ചതനുസരിച്ച് പോലീസും ആരോഗ്യ വകുപ്പും റവന്യൂ അധികൃതരും ചേർന്ന് ആവശ്യമായ പരിശോധനകളും സഹായങ്ങളും നൽകി ഇവരെ മാടത്തിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇരിട്ടി , മട്ടന്നൂർ, കൂടാളി മേഖലയിൽ നിന്നുള്ള വരാണ് സംഘത്തിലുളളത്. കർണ്ണാടകയിൽ നിന്നും പലവിധ കൃഷിക്കായി പോയ നിരവധി ആളുകളാണ് ഇത്തരത്തിൽ അധികൃതരുടെ കണ്ണ് വെട്ടിച്ചും , ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചും കേരളത്തിലേക്ക് എത്തുന്നത്. ഇത്തരത്തിൽ ആളുകൾ എത്തുന്നത് വർദ്ധിക്കുന്നതിനാൽ ഇവർക്കെതിരെ ഇനി നിയമ നടപടി സ്വീകരിക്കാനാണ് അധികൃതരുടെ നീക്കം. കർണ്ണാടയിൽ നിന്നും ലോക്ക് ഡൗണിന് ശേഷം എത്തിയ 50 ലധികം ആളുകളാണ് ഇപ്പോൾ , വീടുകളിലുമായി നിരീക്ഷണത്തിൽ കഴിയുന്നത്.