ആലക്കോട്: റബര്‍ ഇന്‍സെന്റീവ് പദ്ധതി പ്രകാരം കര്‍ഷകരുടെ ബില്ലുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ട് ഒരുവര്‍ഷം കഴിഞ്ഞിട്ടും 2019 മാര്‍ച്ച് മുതല്‍ സബ്സിഡി തുക കര്‍ഷകര്‍ക്ക് കൊടുത്തിട്ടില്ല. ഉത്പാദനത്തിലെ കുറവും വിളകളുടെ രോഗവും കാരണം കര്‍ഷകരാകെ പ്രതിസന്ധിയിലാണ്. കര്‍ഷകരുടെ സബ്സിഡി തുക എത്രയും വേഗം വിതരണം ചെയ്യുക, റബറിന്റെ തറവില 200 രൂപയായി വര്‍ധിപ്പിക്കുക, ഭൂമിയുടെ വര്‍ധിപ്പിച്ച ന്യായവില പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ രയറോം റബര്‍ കര്‍ഷക വികസന സംഘം സര്‍ക്കാരിനോട് ഉന്നയിച്ചു. ഇക്കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ റബര്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിനിറങ്ങുമെന്നും യോഗം മുന്നറിയിപ്പു നല്കി. ടോമി കാടംകാവില്, സേവ്യര്‍ എടാട്ടേല്‍, റോയി കുറുവാച്ചിറ, മാര്ട്ടിന് കടക്കുഴ, അഗസ്റ്റിന് ചാവനാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആലക്കോട് മേഖല പ്രസിഡന്റായി ടോമി കാടംകാവിലിനെയും സെക്രട്ടറിയായി അഗസ്റ്റിന് ചാവനാലിയെയും തെരഞ്ഞെടുത്തു.