കർഷക സംഗമം നടത്തി

0 85


ഇരിട്ടി : കേരളാ ഗ്രാമീൺബാങ്ക് ഇരിട്ടി ശാഖയുടെ ആഭിമുഖ്യത്തിൽ കര്ഷകസംഗമം നടന്നു. ഗ്രാമീൺബാങ്ക് ഇരിട്ടി ശാഖയിൽ നടന്ന സംഗമം ജനറൽ മാനേജർ എസ്. പവിത്രൻ ഉദ്ഘാടനം ചെയ്തു. റീജിയണൽ മേനേജർ കെ.എം. അച്യുതൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. കർഷകർക്ക് നൽകുന്ന വിവിധതരം വായ്പകളെയും പദ്ധതികളെയും കുറിച്ച് തലശ്ശേരി റീജിയണൽ ഓഫീസ് അഗ്രികൾച്ചറൽ മാനേജർ പി.ടി. മുബഷീർ വിശദീകരിച്ചു. ചൈതന്യ ഫാർമേഴ്‌സ് ക്ലബ് കോഡിനേറ്റർ എം. പ്രതാപൻ സംസാരിച്ചു. ഇരിട്ടി ശാഖാ മാനേജർ വി.വി. ആനന്ദൻ സ്വാഗതവും ക്രഡിറ്റ് ഓഫീസർ ഹരിതാ മോഹൻ നന്ദിയും പറഞ്ഞു.

Get real time updates directly on you device, subscribe now.