വിദ്യാര്‍ത്ഥികളെ ഉപദ്രവിച്ചാല്‍ കർശന നടപടി: ജില്ലാ കലക്ടർ

0 128

 

യാത്രാപ്രശ്‌നം പരിഹരിക്കാന്‍ ജില്ലാതല, പ്രാദേശികതല കമ്മിറ്റികള്‍ രൂപീകരിക്കും

ബസ് യാത്രക്കാരായ വിദ്യാര്‍ത്ഥികളെ ഉപദ്രവിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാൻ നിർദേശം നൽകിയതായി ജില്ലാ കലക്ടർ അറിയിച്ചു.

ഇന്ന് ചേര്‍ന്ന സ്റ്റുഡന്‍സ് ട്രാവലിങ്ങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് ഈ നിർദേശം നൽകിയത്. വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നം പരിഹരിക്കുന്നതിനായി ജില്ലാ – പ്രാദേശികതല കമ്മിറ്റികള്‍ രൂപീകരിക്കും.

കെ എസ് ആര്‍ ടി സി ബസുകൾ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന യാത്രാ ആനൂകൂല്യവുമായി ബന്ധപ്പെട്ട സാധ്യതകള്‍ പരിശോധിക്കും.

സ്‌കൂളിനും കോളേജുകള്‍ക്കും മുന്നിലായി സാധ്യമായ സ്ഥലങ്ങളിൽ എല്ലാം ബസ് ബേകള്‍ നിര്‍മ്മിക്കുന്നതും പരിഗണിക്കാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്.

സ്‌കൂളിന് മുന്നില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ച് ശക്തമായ നിരീക്ഷണം ഉറപ്പുവരുത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു..