മുംബൈ: മുംബൈ ഭീകരാക്രമണത്തിലെ പ്രതി അജ്മല്‍ കസബിനെ ജീവനോടെ പിടികൂടിയ 14 പോലീസുകാര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു റാങ്ക് പ്രമോഷന് നല്‍കും. ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖാണ് ഇക്കാര്യം അറിയിച്ചത്. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച തുക്കാറാം ഓബ്ലയും 14 പോലീസുകാരും ചേര്‍ന്നാണ് അജ്മല്‍ കസബിനെ ജീവനോടെ പിടിച്ചത്.
2008 നവംബര്‍ 26ന് കടല്‍മാര്‍ഗം മുംബൈയില്‍ എത്തിയ പത്ത് പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 18 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 166 പേ രാണ് മരിച്ചത്. ജീവനോടെ പിടികൂടിയ കസബിനെ വിചാരണയ്ക്കുശേഷം 2012 നവംബര്‍ 21 ന് തൂക്കിക്കൊന്നു.