കാസര്‍കോട്​ കലക്​ടറും ഐ.ജിമാരും ക്വാറന്‍റീനില്‍; സംസ്​ഥാനത്ത്​ പുതിയ ഹോട്ട്​സ്​പോട്ടുകള്‍

0 1,746

കാസര്‍കോട്​ കലക്​ടറും ഐ.ജിമാരും ക്വാറന്‍റീനില്‍; സംസ്​ഥാനത്ത്​ പുതിയ ഹോട്ട്​സ്​പോട്ടുകള്‍

തിരുവനന്തപുരം: കാസര്‍കോട്​ ജില്ലയില്‍ കോവിഡ്​ നിയന്ത്രണങ്ങള്‍ക്ക്​ നേതൃത്വം വഹിക്കുന്ന കലക്​ടര്‍ ഡി. സജിത്​ ബാബു, ഐ.ജി മാരായ അശോക്​ യാദവ്​, വിജയ്​ സാക്കറെ എന്നിവര്‍ ക്വാറന്‍റീനില്‍ പ്രവേശിച്ചു. ജില്ലയില്‍ കോവിഡ്​ ബാധിച്ച ദ​ൃശ്യമാധ്യമപ്രവര്‍ത്തകനുമായി സമ്ബര്‍ക്കം പുലര്‍ത്തിയതുകൊണ്ടാണ്​ ഇവര്‍ ക്വറന്‍റീനില്‍ പ്രവേശിച്ചത്​.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയെ ഹോട്ട്​സ്​പോട്ട്​ പട്ടികയില്‍ ഉള്‍പ്പെടുത്തി. കൊല്ലത്തെ ഓച്ചിറ, തൃക്കോവില്‍വട്ടം പഞ്ചായത്തുകളും കോട്ടയത്തെ ഉദയനാപുരം പുതുതായി ഹോട്ട്​സ്​പോട്ടില്‍ ഉള്‍പ്പെടുത്തി. 70 പ്രദേശങ്ങളാണ്​ ഹോട്ട്​സ്​പോട്ട്​ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്​.

കണ്ണൂര്‍ ജില്ലയില്‍ സ്​പെഷ്യല്‍ ട്രാക്കിങ്​ ടീം പ്രവര്‍ത്തിക്കുന്നുണ്ട്​. ഓരോ 20 വീടുകളുടെയും ചുമതല രണ്ടു​പൊലീസ്​ ഉദ്യോഗസ്​ഥരടങ്ങുന്ന ഈ ടീമിന്​ നല്‍കിയിട്ടുണ്ട്​. ശാസ്​ത്രീയ വിവര ശേഖരണ രീതി ഉപയോഗിച്ച്‌​ ആളുകളുടെ സമ്ബര്‍ക്കം കണ്ടെത്തും. വിദേശത്തുനിന്നും മടങ്ങിയെത്തിയ ആളുകളുടെ നിരീക്ഷണ കാലാവധി കഴിഞ്ഞു. ഇവരെ പരിശോധനക്ക്​ വിധേയമാക്കണമെന്നുണ്ടെങ്കില്‍ അക്കാര്യം ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​ത സാഹചര്യത്തില്‍ കോട്ടയം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ജില്ല ദുരന്തനിവാരണ തോറിറ്റിയുമായി ചര്‍ച്ചചെയ്​ത്​ കാര്യങ്ങള്‍ തീരുമാനിക്കാന്‍ പൊലീസുകാര്‍ക്ക്​ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.