കാസര്‍ഗോഡ് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു
കാസര്‍ഗോഡ്: ചികിത്സ വൈകിയതിനെത്തുടര്‍ന്ന് കാസര്‍ഗോഡ് ഒരാള്‍ കൂടി മരിച്ചു. ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശി അബ്ബാസ് ഹാജിയാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജിലേക്കുള്ള യാത്രമധ്യേയാണ് മരണം.
ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് പോകുന്നതിന് നിരവധി നിബന്ധനകള്‍ പാലിക്കേണ്ടതിനെ തുടര്‍ന്നാണ് രോഗിയെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. കര്‍ണാടക അതിര്‍ത്തി അടച്ചതോടെ നിരവധി പേരാണ് ചികിത്സ കിട്ടാതെ മരിച്ചത്..