കെഎഎസ് പരീക്ഷയ്ക്ക് പാക് സിവില്‍ സര്‍വീസ് പരീക്ഷയിലെ ചോദ്യങ്ങളും: പി.ടി. തോമസ്
കൊച്ചി: കേരള അഡ്മിനിസ്ട്രേറ്റീസ് സര്‍വീസ് (കെഎഎസ്) പരീക്ഷയ്ക്കെതിരേ ആരോപണവുമായി പി.ടി. തോമസ് എംഎല്‍എ. പാക്കിസ്ഥാന് സിവില്‍ സര്‍വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍ കെഎഎസ് പരീക്ഷയ്ക്കായി പകര്‍ത്തിയെന്ന് എംഎല്‍എ ആരോപിച്ചു.
പബ്ലിക് അഡ്മിനിസ്ട്രേഷന് വിഭാഗത്തിലെ ആറ് ചോദ്യങ്ങളാണ് ഇത്തരത്തില്‍ പകര്‍ത്തിയതെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ ആവശ്യപ്പെട്ടു. 2001 ലെ പാക്കിസ്ഥാന് സിവില്‍ സര്‍വീസ് പരീക്ഷയുടെ ചോദ്യപ്പേറില്നിന്നും എടുത്തിട്ടുള്ള ആറ് ചോദ്യങ്ങളാണ് കെഎഎസിനായി എടുത്തിട്ടുള്ളതെന്നും ഇത് സംസ്ഥാന സര്‍ക്കാരിന്റെയും പരീക്ഷ നടത്തിപ്പുകാരുടെയും ഗുരുതര വീഴ്ചയാണെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികള്‍ക്കെതിരേ നടപടി വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.